ഇ​ട​തു​പ​ക്ഷം തൊ​ഴി​ലാ​ളി വി​രു​ദ്ധസ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നു:​ വി.​എ​സ്.​ ജോ​യ്
Wednesday, December 1, 2021 12:37 AM IST
മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷം തൊ​ഴി​ലാ​ളി വി​രു​ദ്ധ​രാ​യി മാ​റു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് നി​ർ​മാ​ണ​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ഫ​ണ്ട് അ​ഹ​പ​രി​ച്ച​തും ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍ കാ​ലോ​ചി​ത​മാ​യി വ​ർ​ധി​പ്പി​ച്ചി​ല്ല, എ​ന്നു മാ​ത്ര​മ​ല്ല വ​ര്‍​ഷ​ങ്ങ​ളാ​യി നി​ല​വി​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​ന്നു​മി​ല്ല. ഇ​തി​നെ​തി​രെ തൊ​ഴി​ലാ​ളി സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങ​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​എ​സ്.​ജോ​യ് ആ​വ​ശ്യ​പ്പെ​ട്ടു. ബി​ല്‍​ഡിം​ഗ് ആ​ൻ​ഡ് റോ​ഡ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​ന്‍​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി ക്ഷേ​മ​നി​ധി ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ.​ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​കെ.​ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ച​ക്ര​പാ​ണി വാ​ഴ​യൂ​ര്‍, ഭാ​സ്‌​ക​ര​ന്‍ തി​രു​വാ​ലി, ടി.​കെ.​വേ​ലാ​യു​ധ​ന്‍, ഹ​മീ​ദ് കാ​ല​ടി, സി.​വേ​ണു​ഗോ​പാ​ല​ൻ, ഹ​രി​ദാ​സ് വ​ള്ളി​ക്കു​ന്ന്, അ​ബൂ​ബ​ക്ക​ര്‍​കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.