വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ ക​ർ​ഷ​ക​യോ​ഗം
Tuesday, November 30, 2021 12:16 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കുണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​നംവ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് ക​രു​വാ​ര​കുണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​ന​ജാ​ഗ്ര​ത സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്.
വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വൈ​സ്പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​രു​വാ​ര​കുണ്ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​ബി​നു, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ പി.​രാ​മ​ദാ​സ്, കൃ​ഷി ഓ​ഫീ​സ​ർ ഷാ​ബാ​സ് ബീ​ഗം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ.​ഹ​സീ​ന, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​ബ പ​ള്ളി​ക്കു​ത്ത്, ഷീ​ന ജി​ൽ​സ്, ടി.​കെ.​ഉ​മ്മ​ർ, കി​ഫ പ്ര​സി​ഡ​ന്‍റ് മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, മ​റ്റു ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.