ക​ണ്‍​വ​ൻ​ഷ​നും സം​ഗ​മ​വും ന​ട​ത്തി
Monday, November 29, 2021 12:23 AM IST
നി​ല​ന്പൂ​ർ: മ​ല​യാ​ള ക​ലാ​കാ​ര​ൻ​മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ന​ൻ​മ നി​ല​ന്പൂ​ർ യൂ​ണി​റ്റ് ക​ണ്‍​വ​ൻ​ഷ​നും കു​ടു​ബ​സം​ഗ​മ​വും ന​ട​ത്തി. നി​ല​ന്പൂ​ർ ആ​ശു​പ​ത്രി റോ​ഡി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി മ​ജീ​ഷ്യ​ൻ നി​ല​ന്പൂ​ർ പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ൻ​മ നി​ല​ന്പൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്കു​മാ​ർ ഹം​സ​ധ്വ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഗീ​ത​ജ്ഞ​ൻ വെ​ച്ചൂ​ർ സി. ​ശ​ങ്ക​ർ, സാ​ഹി​ത്യ​കാ​രി വ​ത്സ​ല നി​ല​ന്പൂ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഷ​ബീ​ർ ഏ​ന, നി​ല​ന്പൂ​ർ ജോ​യി എ​ന്നി​വ​രെ​യും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ന​ൻ​മ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഉ​മേ​ഷ് നി​ല​ന്പൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.