ക​ട​ലി​ൽ കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി
Sunday, October 24, 2021 10:38 PM IST
പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ നി​ന്നു കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ളു​ടെ കൂ​ടി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​ക്കാ​ടി സ്വദേ​ശി ച​ന്ത​ക്കാ​ര​ന്‍റെ ഇ​ബ്രാ​ഹി​മി​ന്‍റെ (41) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ണൂ​രി​നും മാ​ഹി​ക്കു​മി​ട​യി​ൽ ക​ട​ലി​ൽ ക​ണ്ടെ​ത്തി​യ​ത്.

ത​ല​ശേ​രി​യി​ൽ നി​ന്നു തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നാ​യി പു​റ​പ്പെ​ട്ട ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ റെ​സ്ക്യൂ ബോ​ട്ടാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണൂ​ർ അ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​ലെ​ത്തി​ച്ച ശേ​ഷം മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ചു കൊ​ടു​ത്താ​ണ് ഇ​ബ്രാ​ഹി​മി​ന്‍റേ​താ​ണെ​ന്നു ഉ​റ​പ്പു വ​രു​ത്തി​യ​ത്.

ബ​ന്ധു​ക്ക​ളും പൊ​ന്നാ​നി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ക​ണ്ണൂ​രി​ലെ​ത്തി മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. പൊ​ന്നാ​നി ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്നു ക​ബ​റ​ട​ക്കും. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ബേ​പ്പൂ​ർ ക​ട​ലി​ൽ നി​ന്നു മു​ഹ​മ്മ​ദാ​ലി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​നി ബീ​രാ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നു​ണ്ട്.