മു​ല്ല​നേ​ഴി-​എ.അ​യ്യ​പ്പ​ൻ കാ​വ്യ​സാ​യാ​ഹ്നം
Sunday, October 24, 2021 12:27 AM IST
മ​ല​പ്പു​റം: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം മ​ല​പ്പു​റം മേ​ഖ​ല​യു​ടെ മു​ല്ല​നേ​ഴി - എ. ​അ​യ്യ​പ്പ​ൻ കാ​വ്യ​സാ​യാ​ഹ്നം രാ​ജാ​ജി അ​ക്കാ​ഡ​മി​യി​ൽ ഡോ. ​ഉ​ണ്ണി ആ​മ​പ്പാ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യ​ത്യ​സ്ത ജീ​വി​തം ന​യി​ച്ച​വ​രെ​ങ്കി​ലും മ​ല​യാ​ള കാ​വ്യ ഭൂ​പ​ട​ത്തി​ൽ ശ്ര​ദ്ധേ​യ മു​ദ്ര പ​തി​പ്പി​ച്ചു ക​ട​ന്നു പോ​യ ക​വി​ക​ളാ​ണ് മു​ല്ല​നേ​ഴി​യും എ. ​അ​യ്യ​പ്പ​നു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ. ​ബാ​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​ണ​ന്പൂ​ർ രാ​ജ​ൻ​ബാ​ബു, ഇ.​എ​ൻ. ഷീ​ജ, ഡെ​യ്സി മ​ഠ​ത്തി​ശേ​രി, എ. ​ശ്രീ​ധ​ര​ൻ, കെ.​പി.ബാ​ല​ൻ, ഉ​ഷ ശി​വ​രാ​മ​ൻ, അ​നി​ൽ കെ. ​കു​റു​പ്പ​ൻ, വി.​ആ​ർ. പ്ര​മോ​ദ്, അ​ഡ്വ. കെ.​വി. ശി​വ​രാ​മ​ൻ എ​ന്നി​വ​ർ ക​വി​ത​ക​ളും ഗാ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.
സെ​ക്ര​ട്ട​റി ഹ​നീ​ഫ് രാ​ജാ​ജി സ്വാ​ഗ​ത​വും എ​സ്. ഉ​മ്മ​ർ​ക​ണ്ണ് ന​ന്ദി​യും പ​റ​ഞ്ഞു.