കാ​ർ ത​ട്ടി​യി​ട്ട ബൈ​ക്ക് യാ​ത്രി​ക​രി​ൽ ഒ​രാ​ൾ ടി​പ്പ​റി​ന​ടി​യി​ൽ​പ്പെ​ട്ടു മ​രി​ച്ചു
Saturday, October 23, 2021 10:06 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം ഓ​റാ​ടം​പാ​ല​ത്തി​നു സ​മീ​പ​ത്ത് കാ​ർ ത​ട്ടി​യി​ട്ട ബൈ​ക്ക് യാ​ത്രി​ക​രി​ൽ ഒ​രാ​ൾ ടി​പ്പ​റി​ന​ടി​യി​ൽ​പ്പെ​ട്ടു മ​രി​ച്ചു. പ​റ​ത്തൊ​ടി സ​ക്കീ​ർ ഹു​സൈ​ന്‍റെ ഇ​ള​യ​മ​ക​ൻ മു​ഹ​മ്മ​ദ് നി​സാം (19) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ വ​ല​തു വ​ശ​ത്തേ​ക്കു വീ​ണ മു​ഹ​മ്മ​ദ് നി​സാം എ​തി​രെ വ​ന്ന ടി​പ്പ​ർ ലോ​റി​ക്ക​ടി​ൽ​പ്പെ​ട്ടാ​ണ് മ​രി​ച്ച​ത്. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് നി​യാ​സ് (21) നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

വെ​ള്ളി​യാ​ഴ​ച രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. അ​ങ്ങാ​ടി​പ്പു​റ​ത്തെ ബ്യൂ​ട്ടി​പാ​ർ​ല​ർ സ​ലൂ​ണ്‍ അ​ട​ച്ച് വീ​ട്ടി​ലേ​ക്കു പോ​കുക​യാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ​മാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തി​രൂ​ർ​ക്കാ​ട് ഐ​ടി​സി​ക്ക് എ​തി​ർ​വ​ശ​ത്തെ പ​ന്പി​ൽ നി​ന്നു പെ​ട്രോ​ള​ടി​ച്ച് തി​രി​കെ ഓ​റാ​ടാം​പാ​ല​ത്തി​നു സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്കു വ​രു​ന്പോ​ൾ ഇ​വ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ കാ​റി​ടി​ക്കു​ക​യും പി​റ​കി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് നി​സാം തെ​റി​ച്ചു വീ​ണു ടി​പ്പ​ർ ലോ​റി​ക്ക​ടി​ൽ​പ്പെ​ടു​ക​യുമായി​രു​ന്നു. മാ​താ​വ്: നു​സ്ര​ത്ത്. സ​ഹോ​ദ​രി: ഷ​ബാ​ന ജാ​സ്മി​ൻ.