എ​ൽ​ഡി​എ​ഫി​നെ​തി​രേയു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​ക്കും: ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്
Saturday, October 23, 2021 12:52 AM IST
നി​ല​ന്പൂ​ർ: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു. കെ​പി​സി​സി ജ​ന​ൽ സെ​ക്ര​ട്ട​റി​യാ​യ ശേ​ഷം നി​ല​ന്പൂ​രി​ൽ മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം പാ​ർ​ട്ടി ഏ​ൽ​പി​ച്ച വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. കെ​പി​സി​സി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ മു​ൻ നി​ര​യി​ലു​ണ്ടാ​കും.
പ​ട്ടി​ണി രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്കു രാ​ജ്യം നീ​ങ്ങു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സ് ക​രു​ത്തോ​ടെ രാ​ജ്യ​ത്തു തി​രി​ച്ചു വ​രും. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ പൂ​ർ​ണ പ​രാ​ജ​യ​മാ​ണ്.
ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​നു ര​ണ്ടേ​കാ​ൽ വ​ർ​ഷ​മാ​യി​ട്ടും ഏ​താ​നും കുടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ക​യാ​ണ്. റീ ​ബി​ൽ​ഡ് നി​ല​ന്പൂ​രി​ന്‍റെ പേ​രി​ൽ പി​രി​ച്ച പ​ണം എ​വി​ടെ​യെ​ന്നും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ചോ​ദി​ച്ചു.