നി​ല​ന്പൂ​ർ ഷെ​ൽ​ട്ട​ർ ഹോ​സ്റ്റ​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം
Saturday, October 23, 2021 12:52 AM IST
നി​ല​ന്പൂ​ർ: സ​മ​ഗ്രശി​ക്ഷ കേ​ര​ള നി​ല​ന്പൂ​ർ ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷെ​ൽ​ട്ട​ർ ഹോ​സ്റ്റ​ൽ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ഹോ​സ്റ്റ​ൽ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ഹോ​സ്റ്റ​ൽ തു​റ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി കു​ട്ടി​ക​ൾ​ക്ക് ആ​ർ​ടി​പി​സി​ആ​ർ. ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല​യി​ലെ ഒൗ​ട്ട് ഓ​ഫ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 50 ഗോ​ത്ര​വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​ണ് ഹോ​സ്റ്റ​ലി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. ഹോ​സ്റ്റ​ലും പ​രി​സ​ര​വും ശു​ചീ​ക​രി​ക്കു​ന്ന​തി​നും കി​ണ​ർ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ന്ന​തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. യോ​ഗം നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സ്ക​റി​യ ക്നാം​തോ​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ എ​ഇ​ഒ ടി.​പി. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​മ​ഗ്ര ശി​ക്ഷ കേ​ര​ള ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ആ​ർ. ഭാ​വ​ന ഷെ​ൽ​ട്ട​ർ ഹോ​സ്റ്റ​ൽ കാ​ഴ്ച​പ്പാ​ടും ല​ക്ഷ്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു. ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​മ​നോ​ജ്കു​മാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ന​ഗ​ര​സ​ഭാം​ഗം റ​ഹ്മ​ത്തു​ള്ള ചു​ള്ളി​യി​ൽ, നി​ല​ന്പൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഇ. ​ഇ​മ്രോ​സ് ഏ​ലി​യാ​സ് ന​വാ​സ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. വി​ജ​യ​ല​ക്ഷ്മി, എ​സ്എ​സ്കെ. മ​ല​പ്പു​റം ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ. ​സി​മ്മി, ആ​ർ. ര​മ്യ, പ്രൊ​ജ​ക്ട്് എ​ൻ​ജി​നീ​യ​ർ ഗ​ലീ​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.