ആ​ഢ്യ​ൻ​പാ​റ കേ​ന്ദ്ര​ത്തി​ൽ മി​ക​ച്ച വൈ​ദ്യു​തി ഉ​ത്പാ​ദ​നം
Saturday, October 23, 2021 12:52 AM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ലെ ഏ​ക ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി കേ​ന്ദ്ര​മാ​യ ആ​ഢ്യ​ൻ​പാ​റ ജ​ല​വൈ​ദ്യു​തി കേ​ന്ദ്ര​ത്തി​ന് ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ മി​ക​ച്ച വൈ​ദ്യു​തി ഉ​ത്പ്പാ​ദ​നം നേ​ടാ​നാ​യി. 2021-22 കാ​ല​യ​ള​വി​ൽ പ്ര​തി​വ​ർ​ഷ ഉ​ത്പ്പാ​ദ​ന ല​ക്ഷ്യ​മാ​യ 90,10,000 യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ഉ​ത്പ്പാ​ദി​പ്പി​ക്കാ​നാ​യ​ത്. 2015 സെ​പ്റ്റംബ​ർ മൂ​ന്നി​ന് ക​മ്മീ​ഷ​ൻ ചെ​യ്ത ഈ ​പ​ദ്ധ​തി ശൈ​ശ​വ ദ​ശ​യി​ലെ പ്ര​തി​സ​ന്ധി​ക​ളെ​യെ​ല്ലാം ത​ര​ണം ചെ​യ്താ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.
ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​ങ്ങ​ളി​ൽ ഉ​ത്പ്പാ​ദ​ന സ്റ്റേ​ഷ​നി​ലേ​ക്കു വെ​ള്ളം വ​രു​ന്ന തു​ര​ങ്ക മു​ഖ​വും മൂ​ന്നു ജ​ന​റേ​റ്റ​റു​ക​ളും മ​ണ്ണി​നി​ട​യി​ൽ പെ​ട്ട് പോ​യി​ട്ടും ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ണ് മു​ൻ​കാ​ല ജീ​വ​ന​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ഈ ​പ​വ​ർ സ്റ്റേ​ഷ​നെ ജീ​വ​സു​റ്റ​താ​ക്കി​യ​ത്.
ഈ ​വ​ർ​ഷ​ത്തെ അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യും സാ​ഹ​ച​ര്യ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള ആ​സൂ​ത്ര​ണ​വും സ​മ​യാ​സ​മ​യ​ങ്ങ​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും വാ​ർ​ഷി​ക ഉ​ത്പാ​ദ​ന ല​ക്ഷ്യം വേ​ഗ​ത്തി​ൽ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ സ​ഹാ​യാ​ക​മാ​യി​ട്ടു​ണ്ടെ​ന്നു അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പി.​ആ​ർ. ഗ​ണ​ദീ​പ​ൻ അ​റി​യി​ച്ചു.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ഢ്യ​ൻ​പാ​റ​യി​ൽ കാ​ഞ്ഞി​ര​പ്പു​ഴ​ക്ക് കു​റ​കെ ചെ​ക്ക്ഡാം നി​ർ​മി​ച്ച് ഒ​രു കി​ലോ​മീ​റ്റ​ർ തു​ര​ങ്ക​ത്തി​ലൂ​ടെ വെ​ള്ളം ക​ട​ത്തി​വി​ട്ട് പെ​ൻ​സ്റ്റോ​ക്ക് പൈ​പ്പി​ലൂ​ടെ പ​വ​ർ​ഹൗ​സി​ലെ​ത്തി​ച്ച് വൈ​ദ്യു​തി ഉ​ൽ​പ്പാ​ദ​ന​ത്തി​നു ശേ​ഷം ഈ ​വെ​ള്ളം ആ​ഢ്യ​ൻ​പാ​റ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു തി​രി​ച്ചു​വി​ടു​ന്ന​ത് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു ന​യ​ന മ​നോ​ഹ​ര​മാ​യ കാ​ഴ്ച കൂ​ടി​യാ​ണ്.
ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ കാ​ര്യ​ക്ഷ​മ​വും ലാ​ഭ​ക​ര​വു​മാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന​താ​ണ് മൂ​ന്ന​ര മെ​ഗാ​വാ​ട്ട് ശേ​ഷി മാ​ത്ര​മു​ള്ള ആ​ഢ്യ​ൻ​പാ​റ പ​ദ്ധ​തി​യു​ടെ ഈ ​സു​വ​ർ​ണ നേ​ട്ടം.