വ​ട​പു​റ​ത്ത് സ്കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Thursday, October 21, 2021 11:14 PM IST
നി​ല​ന്പൂ​ർ: വ​ട​പു​റ​ത്ത് സ്കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​വ​ള​മു​ക്ക​ട്ട പു​ഞ്ച കി​നാ​ത്തി​ൽ മൊ​യ്തീ​ൻ (62) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ വ​ട​പു​റം ന്യൂ ​ലൈ​ഫ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം.

മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഫോ​ണ്‍ ചെ​യ്യു​ന്ന​തി​നാ​യി സ്കൂ​ട്ട​ർ റോ​ഡ് അ​രി​കി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ട​യി​ൽ ലോ​റി സ്്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്കു തെ​റി​ച്ചുവീ​ണ മൊ​യ്തീ​ന്‍റെ ദേ​ഹ​ത്തു കൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി. മൊ​യ്തീ​ൻ ത​ത്ക്ഷ​ണം മ​രി​ച്ചു.

നി​ല​ന്പൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തിയശേഷം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ളി​ല്ല. നി​ല​വി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ടി​വാ​ര​ത്താ​ണ് താ​മ​സം.