പീ​ഡ​ന​ക്കേ​സി​ൽ 20 വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ചു
Thursday, October 21, 2021 12:54 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​തി​മൂ​ന്നു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വും 60,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി കെ.​പി. അ​നി​ൽ​കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.
2016-ൽ ​പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി ക​ള​കം​പാ​റ വീ​ട്ടി​ൽ ഷം​സു​ദീ​നെ(​സ​ന്തോ​ഷ്കു​മാ​ർ-41)​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട് സൗ​ഹൃ​ദം ന​ടി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.