കൂ​ടി​യാ​ലോ​ച​ന​യി​ല്ലാ​തെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നെ​ന്ന്; ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ നി​ന്ന് യു​ഡി​എ​ഫ് ഇ​റ​ങ്ങി​പോ​യി
Thursday, October 21, 2021 12:54 AM IST
ക​രു​വാ​ര​കു​ണ്ട്: കൂ​ടി​യാ​ലോ​ച​ന​യി​ല്ലാ​തെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചു ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ നി​ന്നു യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി. എ​ൽ​ഡി​എ​ഫി​ന്‍റെ ത​ന്നി​ഷ്ട​പ്ര​കാ​ര​മു​ള്ള സ​മീ​പ​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു യു​ഡി​എ​ഫ് നേ​തൃ​ത്വം പ​റ​ഞ്ഞു. അ​തേ​സ​മ​യം യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ ഇ​റ​ങ്ങി​പോ​ക്ക് തീ​ർ​ത്തും രാ​ഷ്ട്രീ​യ പ്രേ​രി​തം മാ​ത്ര​മാ​ണെ​ന്നു ഇ​ട​തു​അം​ഗ​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ’ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ 25 വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന പേ​രി​ൽ സെ​മി​നാ​ർ ന​ട​ത്തി​യി​രു​ന്നു. ച​ട​ങ്ങി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള ക​ട്ടി​ൽ വി​ത​ര​ണ​വും ന​ട​ത്തി. എ​ന്നാ​ൽ ത​ങ്ങ​ളോ​ട് കൂ​ടി​യാ​ലോ​ചി​ക്കാ​തെ എ​ൽ​ഡി​എ​ഫി​ന്‍റെ മാ​ത്രം പ​ദ്ധ​തി​യാ​ക്കി ഇ​തി​നെ ഭ​ര​ണ​സ​മി​തി മാ​റ്റി​യെ​ന്നാ​രോ​പി​ച്ച് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും നേ​താ​ക്ക​ളും ഇ​തി​ൽ നി​ന്നു വി​ട്ടു​നി​ന്നി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ചേ​ർ​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് ഇ​തു ചോ​ദ്യം ചെ​യ്തു. എ​ന്നാ​ൽ അ​തി​നോ​ടു മു​ഖം തി​രി​ക്കു​ന്ന സ​മീ​പ​നം എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളി​ൽ നി​ന്നു ഉ​ണ്ടാ​യെ​ന്നു ആ​രോ​പി​ച്ചാ​ണ് യു​ഡി​എ​ഫി​ലെ എ​ട്ടു അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യ​ത്.
യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കു പി​ന്തു​ണ​യു​മാ​യി നേ​തൃ​ത്വ​വും രം​ഗ​ത്തെ​ത്തി. പ​ഞ്ചാ​യ​ത്ത് രാ​ജ് സം​വി​ധാ​ന​ങ്ങ​ളെ ത​കി​ടം മ​റി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​ത്തു​ന്ന​തെ​ന്നും ഇ​തു ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. അ​തേ സ​മ​യം 21 അം​ഗ​ങ്ങ​ൾ​ക്കും തു​ല്യ​പ​രി​ഗ​ണ​ന ന​ൽ​കി​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും യു​ഡി​എ​ഫി​ന്‍റെ ഇ​റ​ങ്ങി​പോ​ക്ക് നാ​ട​ക​മാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫും ഇ​ട​തു അം​ഗ​ങ്ങ​ളും പ​റ​ഞ്ഞു.

’ഒ​രു​ക്കം’ ല​ഹ​രി​മു​ക്ത കാ​ന്പ​യി​ൻ തു​ട​ങ്ങി
എ​ട​ക്ക​ര: ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ല​ഹ​രി മു​ക്ത കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി എ​ട​ക്ക​ര​യി​ൽ ’ഒ​രു​ക്കം’ എ​ന്ന പേ​രി​ൽ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് ഒ.​ടി. ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​ക്ക​ര​യി​ൽ ക​ഞ്ചാ​വി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും ഉ​പ​യോ​ഗം വ​ർ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​നെ ല​ഹ​രി വി​മു​ക്ത​മാ​ക്കാ​ൻ ’ല​ക്ഷ്യ 21’ എ​ന്ന പേ​രി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.