രാ​മ​പു​രം കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു സ്നേ​ഹാ​ദ​രം
Thursday, October 21, 2021 12:54 AM IST
രാ​മ​പു​രം: രാ​മ​പു​ര​ത്തെ വ​യോ​ധി​ക മു​ട്ട​ത്തി​ൽ ആ​യി​ശ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു നാ​ട്ടു​കാ​രു​ടെ സ്നേ​ഹാ​ദ​രം. രാ​മ​പു​രം ബ്ലോ​ക്ക് പ​ടി​യി​ലെ കൊ​ല്ല​പ്പെ​ട്ട ആ​യി​ശ​യു​ടെ വീ​ട്ടു പ​രി​സ​ര​ത്താ​യി​രു​ന്നു പൗ​രാ​വ​ലി സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ത്ദാ​സി​നു വേ​ണ്ടി പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി എം. ​സ​ന്തോ​ഷ്കു​മാ​റും സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ.​എം. ബി​ജു​വും മ​ങ്ക​ട സി​ഐ യു.​കെ. ഷാ​ജ​ഹാ​നും ആ​ദ​രം ഏ​റ്റു​വാ​ങ്ങി. പ​തി​നാ​ലം​ഗ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ ഉ​പ​ഹാ​രം സ്വീ​ക​രി​ച്ചു.
മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ. ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. പൗ​രാ​വ​ലി ചെ​യ​ർ​മാ​ൻ കെ.​പി. സാ​ദി​ഖ്അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മ​പു​രം മ​ഹ​ല്ല് ഖാ​സി പാ​തി​ര​മ​ണ്ണ സാ​ലി​ഹ് ഫൈ​സി, ബ്ലോ​ക്ക് അം​ഗം, സി.​ടി. ഷ​റ​ഫു​ദീ​ൻ, റി​ട്ട. ബി​ഡി​ഒ അ​ല്ലു​ർ ഹ​സൈ​നാ​ർ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സി.​ടി. ഫാ​ത്തി​മ സു​ഹ്റ, എ. ​ഫാ​ത്തി​മ സു​ഹ്റ, ക​ണ്‍​വീ​ന​ർ വി.​പി. അ​യ്യ​പ്പ​ൻ, യൂ​സ​ഫ് രാ​മ​പു​രം, പി.​ടി. ബ​ഷീ​ർ, പി.​എം. ര​വീ​ന്ദ്ര​ൻ, കെ.​പി. മു​സ്ത​ഫ, ടി.​കെ. മൊ​യ്തീ​ൻ​കു​ട്ടി, ടി.​കെ. ബ​ഷീ​ർ, കെ.​പി. മു​ജീ​ബ്, കെ.​പി. ബ​ഷീ​ർ, എം. ​സൈ​നു​ദീ​ൻ, സി.​എ​ച്ച്. ഫ​ഹ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.