വാ​യ​നാ​വ​സ​ന്തം പ​ദ്ധ​തി ആ​രം​ഭി​ച്ചു
Thursday, October 21, 2021 12:54 AM IST
എ​ട​ക്ക​ര: സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ന​ട​പ്പാ​ക്കു​ന്ന ’വാ​യ​നാ​വ​സ​ന്തം’ പ​ദ്ധ​തി​ക്ക് മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. കു​ട്ടി​ക​ളു​ടെ വാ​യ​നാ​ശീ​ലം വ​ർ​ധി​പ്പി​ക്കു​ക, കോ​വി​ഡ് കാ​ല​ത്തെ വി​ര​സ​ത കു​റ​യ്ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ടെ​ൻ​ഡ​ർ മാം​ഗോ​സ്, പൂ​ന്തോ​ണി, പ​വി​ഴ​മ​ല്ലി, ര​സ​ത്തു​ള്ളി​ക​ൾ, കു​ന്നി​മ​ണി​ക​ൾ എ​ന്നീ പു​സ്ത​ക​ങ്ങ​ളാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.
ചോ​ള​മു​ണ്ട ജി​എ​ൽ​പി​എ​സി​ലെ ഹി​ബ ഫാ​ത്തി​മ​ക്ക് പു​സ്ത​കം ന​ൽ​കി ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നീ​ഷ് കാ​റ്റാ​ടി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഉ​സ്മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മൂ​ത്തേ​ടം സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​ന്നി​ക്കോ​ട​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ മു​സ്ത​ഫ വ​ലി​യാ​ട്ടി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ കോ​ട്ട​യി​ൽ, സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ഫ​സീ​ല, സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ ദീ​പ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.