മു​ത്ത​ൻ​ത​ണ്ട് പാ​ലം നി​ർ​മാ​ണം അ​നിശ്ചി​ത​ത്വ​ത്തി​ൽ; എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു
Tuesday, October 19, 2021 1:00 AM IST
കാ​ളി​കാ​വ്: കാ​ളി​കാ​വ് - ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മു​ത്ത​ൻ​ത​ണ്ട് പാ​ലം നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. സ​ങ്കേ​തി​ക​ത്വം ചൂ​ണ്ടി​ക്കാ​ട്ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ത​ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. ഏ​റെ വൈ​കി​യാ​ണെ​ങ്കി​ലും പ്ര​ശ്നപ​രി​ഹാ​ര​ത്തി​നു എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത യോ​ഗം ചേ​ർ​ന്നു.
2018 ലെ ​പ്ര​ള​യ​ത്തി​ലാ​ണ് വെ​ന്തോ​ട​ൻ​പ​ടി മു​ത്ത​ൻ​ത​ണ്ട് പു​ഴ​യി​ലെ പാ​ലം ത​ക​ർ​ന്ന​ത്. ന​ട​പ്പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​പ്പോ​യി. തു​ട​ർ​ന്നു കേ​ന്ദ്ര​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നു മ​ര​ത്ത​ടി കെ​ട്ടി​വ​ച്ച് കാ​ൽ​ന​ട സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​ധി​കം വൈ​കാ​തെ അ​തും ഒ​ലി​ച്ചു പോ​യി. വീ​ണ്ടും നാ​ട്ടു​കാ​ർ മ​ര​പ്പാ​ലം ഉ​ണ്ടാ​ക്കി​യി​രു​ന്നു. 2019 ലെ ​ര​ണ്ടാം പ്ര​ള​യ​ത്തി​ൽ അ​തും ഒ​ലി​ച്ചു​പോ​യി. കെ.​ടി.ജ​ലീ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്ന​ത്തെ മ​ന്ത്രി​യ​ട​ക്കം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ന​ട​പ്പാ​ല​ത്തി​നു പ​ക​രം ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ പാ​ലം നി​ർ​മി​ക്കു​മെ​ന്നു നാ​ട്ടു​കാ​ർ​ക്കു ഉ​റ​പ്പും ന​ൽ​കി​യി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടു ബ​ജ​റ്റു​ക​ളി​ൽ പാ​ലം നി​ർ​മാ​ണം ഉ​ൾ​പ്പെ​ട്ടു. എ​ന്നാ​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​വും സാ​ങ്കേ​തി​ക പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി ത​ർ​ക്ക​ത്തി​ലാ​ണ്. ഇ​തു​മൂ​ലം പാ​ല​ത്തി​ന്‍റെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പോ​ലും ന​ട​ക്കു​ന്നി​ല്ല. പാ​ലം പ​ണി വൈ​കു​ന്ന​തി​നെ​ത്തു​ട​ർ​ന്നു എ.​പി.അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ത​ദേ​ശ സ്വ​യം​ഭ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത യോ​ഗം കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വി​ളി​ച്ചു ചേ​ർ​ത്തു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കൂ​ടി സ​ഹാ​യ​ത്തോ​ടെ തദ്ദേശവ​കു​പ്പി​നോ​ട് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കാ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ സ്ഥ​ല​മേ​റ്റെ​ടു​പ്പും മ​റ്റു സാ​ങ്കേ​തി​ക​ത്വ​ങ്ങ​ളും പാ​ലം പ​ണി ഇ​നി​യും നീ​ളാ​നാ​ണ് സാ​ധ്യ​ത. യോ​ഗ​ത്തി​ൽ കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ റ​ഫീ​ഖ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യീ​ൽ മൂ​ത്തേ​ടം, ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച് ഷൗ​ഖ​ത്ത്, കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.ഗോ​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​പി ജ​സീ​റ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ.​എ ക​രീം, എ.​കെ.മു​ഹ​മ്മ​ദാ​ലി, എ.​പി ന​സീ​മ ബീ​ഗം, കാ​ളി​കാ​വ് ബി​ഡി​ഒ പി. ​കേ​ശ​വ​ദാ​സ്, പൊ​തു​മ​രാ​മ​ത്ത് ബ്രി​ഡ്ജ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ രാ​മ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.