വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നൊ​രു​ക്ക​ങ്ങ​ളാ​യി
Tuesday, October 19, 2021 1:00 AM IST
മ​ല​പ്പു​റം: വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കു​ട്ടി​ക​ളു​ടെ ‘വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മം’ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല ക​ർ​ത്ത​വ്യ​വാ​ഹ​ക​രു​ടെ യോ​ഗം ചേ​ർ​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​വി.മ​നോ​ജ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ അം​ഗം സി. ​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലു​ൾ​പ്പ​ടെ​യു​ള്ള കു​ട്ടി​ക​ളെ തി​രി​കെ വി​ദ്യാ​ല​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ത്വ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ളോ​ടൊ​പ്പം സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലു​ള​ള​വ​യും നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ അം​ഗം സി. ​വി​ജ​യ​കു​മാ​ർ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ തദ്ദേശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി അ​ട​ച്ചു​പൂ​ട്ടാ​നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കു കൗ​ണ്‍​സ​ലിം​ഗ് ഉ​ൾ​പ്പ​ടെ സൗ​ക​ര്യ​ങ്ങ​ൾ വി​ദ്യാ​ല​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മെ​ങ്കി​ൽ കെഎസ്ആ​ർ​ടി​സി ബ​സ് സൗ​ക​ര്യ​വും ഒ​രു​ക്ക​ണം.

നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ കു​ഴി​ക​ളോ മ​റ്റു സാ​ഹ​ച​ര്യ​ങ്ങ​ളോ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന​തു നി​രീ​ക്ഷി​ക്കും. പ​രി​ച​യ​മി​ല്ലാ​ത്ത​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു കൈ​കാ​ണി​ച്ച് കു​ട്ടി​ക​ൾ യാ​ത്ര ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​വും ഗൗ​ര​വ​മാ​യി കാ​ണും. ഇ​ത്ത​ര​ക്കാ​ർ കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ളെ തു​ട​ർ​ന്നു അ​ട​ച്ചു​പൂ​ട്ടി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നു ശ​ക്ത​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ എ​ഡി​എം എ​ൻ.​എം മെ​ഹ​റ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡോ. ​എം.​സി റെ​ജി​ൽ, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ഗീ​താ​ഞ്ജ​ലി, വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.