ഗാ​ന്ധി​സ്മൃ​തി പ്ര​സം​ഗമ​ത്സ​ര വി​ജ​യി​കൾ
Monday, October 18, 2021 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചു കേ​ര​ള​ത്തി​ലെ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഗാ​ന്ധി​ജി​യു​ടെ സാ​മൂ​ഹി​ക വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ അ​ഖി​ല കേ​ര​ള ഇം​ഗ്ലീ​ഷ് പ്ര​സം​ഗ മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
തൃ​ശൂ​ർ മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ഡ​മി​യി​ലെ ഡാ​ന ബി​ജു ഒ​ന്നാം സ്ഥാ​ന​വും മ​ല​പ്പു​റം പൂ​ക്കോ​ട്ടും​പാ​ടം ഗു​ഡ്‌​വി​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ എ.​എം. ഇ​ന്ന ഫൈ​സ​ൽ ര​ണ്ടാം സ്ഥാ​ന​വും കോ​ഴി​ക്കോ​ട് മാ​വി​ളി​ക്ക​ട​വ് എം​എ​സ്എ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ ന​ന്ദ​ന എ​സ്. നാ​യ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
ഏ​ഴു വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ത്യേ​ക പു​ര​സ്കാ​ര​ത്തി​നും അ​ർ​ഹ​രാ​യി. ബി.​ജി.​കാ​ർ​ത്തി​ക (ജ​യ്മാ​താ കാ​സ​ർ​ഗോ​ഡ്), ആ​യി​ഷ സെ​ബ ( ഇ​സ്ലാ​ഹി​യ കോ​ട്ട​ക്ക​ൽ), ഫാ​ത്തി​മ നൗ​റി​ൻ ( എം​എ​സ്എ​സ് കോ​ഴി​ക്കോ​ട്), മു​ഹ്സി​ന ദാ​വൂ​ദ് (ക​ലി​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കൊ​ല്ലം), ശ്രീ​ന​ന്ദ (എം​എ​സ്എ​സ് കോ​ഴി​ക്കോ​ട്), സൂ​ര്യ ഗം​ഗ (ഹോ​ളി ഗ്രേ​സ് മാ​ള) യു​ക്ത കൃ​ഷ്ണ (എം​എ​സ്എ​സ് കോ​ഴി​ക്കോ​ട്).
വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​ക്ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും സ്കൂ​ൾ തു​റ​ന്ന ഉ​ട​ൻ ന​ട​ത്തു​ന്ന സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​നി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​സ്ഥാ​ന ചീ​ഫ് ക​മ്മീ​ഷ​ണ​ർ എം. ​അ​ബ്ദു​ൾ​നാ​സ​ർ, സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ർ, ട്ര​ഷ​റ​ർ ഡോ. ​ദീ​പാ ച​ന്ദ്ര​ൻ, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഒ.​കെ.​മു​ഹ​മ്മ​ദ് സ​ഹ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു. ഫോ​ൺ: 9847665490, 9645418960.