ജ​ന​വാ​സകേ​ന്ദ്ര​ത്തി​ൽ പു​ലി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം
Monday, October 18, 2021 12:51 AM IST
ക​രു​വാ​ര​ക്കു​ണ്ട്: പ​ട്ടാ​പ്പ​ക​ൽ പു​ലി​യെ വീ​ടു​ക​ൾ​ക്കു പ​രി​സ​ര​ത്ത് ക​ണ്ട​താ​യി പ്ര​ചാ​ര​ണ​മു​ണ്ടാ​യ​തോ​ടെ ഭീ​തി​യൊ​ഴി​യാ​തെ ക​രു​വാ​ര​ക്കു​ണ്ട്. കി​ഴ​ക്കേ​ത്ത​ല ടൗ​ണി​ന​ടു​ത്ത മി​നി സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​മാ​ണ് പു​ലി​യെ ക​ണ്ട​ത്. ഞാ​യ​റാ​ഴ്ച പ​ക​ൽ ര​ണ്ടു മ​ണി​യോ​ടെ പ്ര​ദേ​ശ​വാ​സി​യാ​യ തു​ന്പ​കു​ഴി​യ​ൻ അ​ലി​യാ​ണ് പു​ലി​യെ ക​ണ്ട​ത്.
ശ​ബ്ദം വ​ച്ച​തോ​ടെ തൊ​ട്ട​ടു​ത്ത കാ​ട്ടി​ലേ​ക്കു പു​ലി ക​യ​റി പോ​യ​താ​യും അ​ദേ​ഹം പ​റ​ഞ്ഞു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു ക​രു​വാ​ര​കു​ണ്ട് വ​നം വ​കു​പ്പ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ജീ​വി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. സ​മീ​പ​ത്തു കാ​ണ​പ്പെ​ട്ട കാ​ൽ​പ്പാ​ടു​ക​ൾ കു​റു​ന​രി​യു​ടേ​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും വ​നം​വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഏ​താ​നും വ​ർ​ഷം മു​ന്പും ഇ​വി​ടെ വ​ച്ച് പു​ലി​യെ നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു. ഇ​തോ​ടെ ആ​ളു​ക​ളു​ടെ ഭീ​തി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.