മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം
Sunday, October 17, 2021 12:32 AM IST
മ​ഞ്ചേ​രി: ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തി​നു സ​ന്പൂ​ർ​ണ പ​രി​ഹാ​ര​മാ​യി മ​ഞ്ചേ​രി ഗ​വ​ണ്‍​മെന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ഡ​ൻ ജ​ന​റേ​റ്റ​ർ പ്ലാ​ന്‍റ് യാ​ഥാ​ർ​ഥ്യ​മാ​യി. അ​ന്ത​രീ​ക്ഷ വാ​യു​വി​ൽ നി​ന്നു മി​നു​ട്ടി​ൽ ആ​യി​രം ലി​റ്റ​ർ ഓ​ക്സി​ജ​ൻ വേ​ർ​തി​രി​ച്ചെ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള ജ​ന​റേ​റ്റ​ർ പ്ലാ​ന്‍റ് പി.​എം.കെ​യ​ർ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ​യോ​ളം ചെ​ല​വി​ലാ​ണ് ഒ​രു​ക്കി​യ​ത്. പു​തി​യ സം​വി​ധാ​നം ഡോ. ​എം.​പി.അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മ​ർ​പ്പി​ച്ചു. ആ​രോ​ഗ്യരം​ഗ​ത്തു അ​നു​ദി​ന​മു​ണ്ടാ​കു​ന്ന സ​ങ്കീ​ർ​ണ​ത​ക​ൾ​ക്കും വെ​ല്ലു​വി​ളി​ക​ൾ​ക്കു​മി​ട​യി​ൽ ഏ​റ്റ​വും അ​നി​വാ​ര്യ​മാ​യ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ പ്ലാന്‍റാ​ണ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ്വ​ന്ത​മാ​യി​രി​ക്കു​ന്ന​തെ​ന്നും ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ വ​ള​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ലാ​ന്‍റിന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മ​വും എം​പി നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം.സു​ബൈ​ദ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. അ​ഡ്വ.യു.​എ.ല​ത്തീ​ഫ് എം​എ​ൽ​എ മു​ഖ്യഅ​തി​ഥി​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ അ​ഡ്വ. ബീ​ന ജോ​സ​ഫ്, കൗ​ണ്‍​സി​ല​ർ അ​ഡ്വ. പ്രേ​മ രാ​ജീ​വ്, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ്ജ് ഡോ.സി​റി​യ​ക് ജോ​ബ്, സൂ​പ്ര​ണ്ട് ഡോ. ​കെ.​വി.ന​ന്ദ​കു​മാ​ർ, ആ​രോ​ഗ്യമ​ന്ത്രി​യു​ടെ പ്ര​തി​നി​ധി വി.​എം. ഷൗ​ക്ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.