ജ​ന​കീ​യാ​സൂ​ത്ര​ണം വാ​ർ​ഷി​കം: സെ​മി​നാ​ർ ന​ട​ത്തി
Sunday, October 17, 2021 12:30 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​മി​നാ​ർ ന​ട​ത്തി. മു​ൻ മ​ന്ത്രി പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള ക​ട്ടി​ൽ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. പു​ന്ന​ക്കാ​ട് ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ടും​ബ​ശ്രീ ജി​ല്ലാ മു​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​കെ.​ശ്രീ​ധ​ര​ൻ ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ 25 വ​ർ​ഷ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി.​കെ.​ഉ​മ്മ​ർ, ഷീ​നാ ജി​ൽ​സ് ഷീ​ബ പ​ള്ളി​ക്കു​ത്ത്, സെ​ക്ര​ട്ട​റി കെ.​ഷാ​നി​ർ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ കെ.​കെ.​ജ​യിം​സ്, ഐ​സി​ഡി​എ​സ് പി.​സൈ​ന​ബ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.