കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, October 16, 2021 1:27 AM IST
നി​ല​ന്പൂ​ർ: അ​ത്തി​ക്കാ​ട് കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ത്തി​ക്കാ​ട് കോ​ള​നി​ക്ക് സ​മീ​പ​മു​ള്ള ക​ള​പ്പു​ര​യ്ക്ക​ൽ ജോ​ർ​ജി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് കാ​ട്ടാ​ന​ക​ൾ വ​ൻ​തോ​തി​ൽ നാ​ശം വി​ത​ച്ച​ത്.
200 ഓ​ളം കു​ല​ച്ച നേ​ന്ത്ര​വാ​ഴ​ക​ളും നൂ​റി​ല​ധി​കം ക​മു​കു​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ കൃ​ഷി​യി​ട​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വേ​ലി പൊ​ളി​ച്ചാ​ണ് കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ക​യ​റി​യ​തെ​ന്നു ജോ​ർ​ജ് പ​റ​ഞ്ഞു.
ബാ​ങ്ക് വാ​യ്പ എ​ടു​ത്തും വ്യ​ക്തി​ക​ളി​ൽ നി​ന്നു വാ​യ്പ എ​ടു​ത്തു​മാ​ണ് ജോ​ർ​ജ് നേ​ന്ത്ര​വാ​ഴ കൃ​ഷി ന​ട​ത്തു​ന്ന​ത്. 80,000 രൂ​പ ചെ​ല​വ​ഴി​ച്ച് കൃ​ഷി​യി​ട​ത്തി​നു ചു​റ്റും കെ​ട്ടി​യ വേ​ലി​യാ​ണ് ത​ക​ർ​ത്ത​ത്. ര​ണ്ടു വ​ർ​ഷം പ്രാ​യ​മു​ള്ള ക​മു​കു​ക​ളും ആ​ന​ക്കൂ​ട്ടം പി​ഴു​തെ​റി​ഞ്ഞു.
പ​ക​ൽ കു​ര​ങ്ങ് ശ​ല്യം രൂ​ക്ഷ​മാ​ണ്. രാ​ത്രി കാ​ട്ടാ​ന​ക​ൾ കൂ​ടി എ​ത്തി​യ​തോ​ടെ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. അ​ക​ന്പാ​ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​എ​ൻ. നി​ഥി​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സാ​ജ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ചു.
ന​ഷ്ടം ക​ണ​ക്കാ​ക്കി അ​ടി​യ​ന്ത​ര​മാ​യി ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്നും വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.
ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ഒ​റ്റ രാ​ത്രി കൊ​ണ്ടു ന​ശി​പ്പി​ച്ച​ത്.
മു​ണ്ടേ​രി​യി​ൽ
വൻനാശം
എ​ട​ക്ക​ര: മു​ണ്ടേ​രി ക​ന്പി​പ്പാ​ല​ത്ത് കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി വി​ള​ക​ൾ ന​ശി​പ്പി​ച്ചു. ക​ന്പി​പ്പാ​ല​ത്ത് പാ​ട്ട​കൃ​ഷി ന​ട​ത്തു​ന്ന അ​ണ്ണാ​ര​ത്തൊ​ടി​ക മ​മ്മീ​സ​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ കു​ല​ച്ച എ​ണ്ണൂ​റോ​ളം നേ​ന്ത്ര​വാ​ഴ​ക​ളും മൂ​ന്നു വ​ർ​ഷം പ്രാ​യ​മാ​യ ക​മു​കി​ൻ തൈ​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്. ചെ​ന്പ്ര, മാ​ള​കം ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ആ​ന​ക്കൂ​ട്ടം മു​ണ്ടേ​രി പാ​ലു​ണ്ട റോ​ഡ് മു​റി​ച്ചു​ക​ട​ന്നാ​ണ് കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ത്തു​ക​ൽ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​ആ​ർ. രാ​ജേ​ഷി​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച് ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ആ​റെ​ണ്ണ​മ​ട​ങ്ങു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം പ്ര​ദേ​ശ​ത്ത് ഭീ​തി​പ​ര​ത്തു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​മെ​ന്നും വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക​ർ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ്് ന​ട​ത്തു​മെ​ന്നും സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​ആ​ർ. രാ​ജേ​ഷ് നാ​ട്ടു​കാ​ർ​ക്കു ഉ​റ​പ്പു ന​ൽ​കി.