ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്ര​ഷ​റി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, October 13, 2021 10:51 PM IST
കൊ​ണ്ടോ​ട്ടി: ക്ര​ഷ​റി​ലെ എം ​സാ​ൻ​ഡ് നി​ർ​മാ​ണ ടാ​ങ്കി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ളി​ക്ക​ൽ ചെ​വി​ട്ടാ​ണി​ക്കു​ന്ന് മാ​ക്ക​ൽ റോ​ഡ് മ​ണ്ണാ​ത്തി​ച്ചാ​ൽ ക്ര​ഷ​റി​ലെ തൊ​ഴി​ലാ​ളി​യാ​യ ഒ​ഡീ​ഷ സ്വ​ദേ​ശി അ​ന​ന്ത ഷ​ബ​റി(28)​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​യാ​ൾ പു​ളി​ക്ക​ൽ അ​ങ്ങാ​ടി​യി​ലേ​ക്ക് പോ​യി​രു​ന്നു.

പി​ന്നീ​ട് കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്നു ക്ര​ഷ​ർ ജീ​വ​ന​ക്കാ​ർ കൊ​ണ്ടോ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച ക്ര​ഷ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. ഇ​ന്ന​ലെ എം ​സാ​ൻ​ഡ് നി​റ​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യെ​ങ്കി​ലും ടാ​ങ്കി​ൽ നി​ന്നു എം ​സാ​ൻ​ഡ് വ​രു​ന്ന​തി​നു ത​ട​സം നേ​രി​ട്ട​പ്പോ​ൾ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

ടാ​ങ്കി​ലെ എം ​സാ​ൻ​ഡ് ഇ​ള​ക്കി​യ​പ്പോ​ൾ കാ​ലി​ന്‍റെ ഭാ​ഗ​വും ചെ​രു​പ്പും ക​ണ്ട​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ കൊ​ണ്ടോ​ട്ടി പോ​ലീ​സി​ൽ വി​വ​രം ന​ൽ​കി. ഡി​വൈ​എ​സ്പി കെ. ​അ​ഷ്റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് എം ​സാ​ൻ​ഡി​നു​ള്ളി​ൽ പൂ​ർ​ണ​മാ​യി മൂ​ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്.

ഫ​യ​ർ​ഫോ​ഴ്സും ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും ചേ​ർ​ന്നു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഒ​ഡീ​ഷ രാ​യ​ഗ​ഡ പെ​ങ്കം​ഭ​ദ്ര ഗു​ണു​പൂ​ർ പ​നേ​കം ബ്രാ​ജ് ശ​ബ​റി​ന്‍റെ മ​ക​നാ​ണ് മ​രി​ച്ച അ​ന​ന്ത ഷ​ബ​ർ. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തു.