വീ​ടു​ത​ക​ർ​ന്നു മ​രി​ച്ച കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തി​നു ധ​ന​സ​ഹാ​യം
Wednesday, October 13, 2021 12:51 AM IST
മ​ല​പ്പു​റം: ക​രി​പ്പൂ​രി​ൽ വീ​ടു​ത​ക​ർ​ന്നു മ​രി​ച്ച കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തി​നു അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കാ​ൻ റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​ൻ മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ദു​ര​ന്ത നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്.
കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​നു​ള​ള റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ് സെ​ക്ര​ട്ട​റി​യോ​ടും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ ത​ക​രു​ന്ന​തി​നും വീ​ടു​ക​ളി​ലേ​ക്കു മ​ഴ വെ​ള​ളം ഒ​ലി​ച്ചി​റ​ങ്ങു​ന്ന​തി​നും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ആ​വ​ശ്യ​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ പി. ​അ​ബ്ദു​ൾ​ഹ​മീ​ദ് എം​എ​ൽ​എ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.


കൊ​ണ്ടോ​ട്ടി താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും വാ​ഴ​യൂ​ർ, പു​ളി​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ല​വി​ലെ അ​വ​സ്ഥ​യും ദേ​ശീ​യ പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ടി.​വി. ഇ​ബ്രാ​ഹിം എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. എം​എ​ൽ​എ​മാ​രാ​യ പി. ​അ​ബ്ദു​ൾ​ഹ​മീ​ദ്, ടി.​വി. ഇ​ബ്രാ​ഹിം, റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക്, ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ കെ. ​ബി​ജു, മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​ർ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.