യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ടോ​ർ​ച്ച്് മാ​ർ​ച്ച് ന​ട​ത്തി
Wednesday, October 13, 2021 12:50 AM IST
നി​ല​ന്പൂ​ർ:​പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ എ​വി​ടെ എ​ന്ന മു​ദ്ര​വാ​ക്യ​മു​യ​ർ​ത്തി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല​ന്പൂ​രി​ൽ ടോ​ർ​ച്ച് മാ​ർ​ച്ച് ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്.ജോ​യി മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി സ്ഥാ​നം കി​ട്ടി​യാ​ൽ മാ​ത്ര​മേ തി​രി​ച്ചു വ​രൂ​വെ​ന്ന നി​ല​പാ​ടാ​ണ് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, സി​പി​എം നേ​തൃത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ള്ള​തെ​ന്നു വി.​എ​സ്.​ജോ​യി പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് പൊ​റ്റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി എം.​കെ.​ഹാ​രീ​സ് ബാ​ബു, കോ​ണ്‍​ഗ്ര​സ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്അ​ഡ്വ.​ഷെ​റി ജോ​ർ​ജ്, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ പാ​ലോ​ളി മെ​ഹ​ബൂ​ബ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മൂ​ർ​ക്ക​ൻ മാ​നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.