ജി​ല്ല​യി​ൽ വ്യാ​പ​ക​നാ​ശം
Wednesday, October 13, 2021 12:50 AM IST
മ​ല​പ്പു​റം: ക​ന​ത്തമ​ഴ​യി​ലും കാ​റ്റി​ലും ജി​ല്ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ. കൊ​ണ്ടോ​ട്ടി മാ​തം​ കു​ള​ങ്ങ​ര​യി​ൽ ര​ണ്ടു കു​ട്ടി​ക​ൾ​ക്കു ജീ​വ​ഹാ​നി സം​ഭ​വി​ച്ച​തി​നോ​ടൊ​പ്പം നി​ര​വ​ധി വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്തു.

കൊ​ണ്ടോ​ട്ടി പ​ള്ളി​ക്ക​ൽ മാ​തം​കു​ളം ഭാ​ഗ​ത്താ​ണ് വീ​ട് ത​ക​ർ​ന്നുവീ​ണു ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ച​ത്. പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 13ലെ ​ചോ​നാ​രി മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്കു മ​ക​ൾ സു​മ​യ്യ​ക്കും കു​ടും​ബ​ത്തി​നും പ​ണി​തു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട് ത​ക​ർ​ന്നു മ​ണ്ണും ക​ല്ലും മ​റ്റും പ​തി​ച്ചാ​​ണ് കു​ട്ടി​ക​ൾ മ​രി​ച്ച​ത്. വീ​ട്ടി​ലെ മ​റ്റു അം​ഗ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. താ​നൂ​ർ വി​ല്ലേ​ജി​ൽ ന​ട​ക്കാ​വി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ അ​ക​പ്പെ​ട്ട ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു അം​ഗ​ങ്ങ​ളെ ഫ​യ​ർ ഫോ​ഴ്സും ട്രോ​മാ​കെ​യ​റും ചേ​ർ​ന്നു ര​ക്ഷ​പ്പെ​ടു​ത്തു​ക​യും അ​വ​രെ താ​നൂ​ർ ശോ​ഭ പ​റ​ന്പ് സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ക്യാ​ന്പി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു.

കാ​ളി​കാ​വ് വി​ല്ലേ​ജി​ലെ വ​ലി​യ​പ​റ​ന്പ് മു​തു​കു​റ്റി ഉ​മ്മ​റും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ ത​റ മ​ഴ​യി​ൽ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്നു സു​ര​ക്ഷി​ത​യി​ട​ത്തേ​ക്കു മാ​റി​ത്താ​മ​സി​ക്കു​വാ​ൻ താ​ലൂ​ക്കി​ൽ നി​ന്നു നി​ർ​ദേ​ശം ന​ൽ​കി. കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് വി​ല്ലേ​ജ് പ​രി​ധി​യി​ൽ ചു​ക്കാ​ൻ ഹ​മീ​ദി​ന്‍റെ വീ​ടി​നു സ​മീ​പം മ​ണ്ണി​ടി​ഞ്ഞു കാ​ള ച​ത്ത​താ​യും വീ​ട്ടു​കാ​രെ ബ​ന്ധുവീ​ട്ടി​ലേ​ക്ക് മാ​റ്റു​ന്ന​താ​യും വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. നി​ല​വി​ൽ തി​രൂ​ർ, ഏ​റ​നാ​ട്, കൊ​ണ്ടോ​ട്ടി എ​ന്നീ മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ലാ​ണ് ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. തി​രൂ​ർ താ​ലൂ​ക്കി​ൽ ര​ണ്ടു ക്യാ​ന്പു​ക​ളി​ലാ​യി 13 പേ​രും ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ ര​ണ്ടു ക്യാ​ന്പു​ക​ളി​ലാ​യി 54 പേ​രും കൊ​ണ്ടോ​ട്ടി താ​ലൂ​ക്കി​ൽ മൂ​ന്നു പേ​രും മൊ​ത്തം 70 പേ​രാ​ണ് ക്യാ​ന്പു​ക​ളി​ൽ ഉ​ള്ള​ത്

ക​ണ്‍​ട്രോ​ൾ
റൂ​മു​ക​ൾ തു​റ​ന്നു

മ​ല​പ്പു​റം: ജി​ല്ല​യി​ൽ അ​തി​തീ​വ്ര മ​ഴ തു​ട​രു​ന്ന​തി​നാ​ൽ താ​ലൂ​ക്കു ത​ല​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ വി.​ആ​ർ പ്രേം ​കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കേ​ണ്ട എ​ല്ലാ വ​കു​പ്പു​ക​ളും ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യും വേ​ണം. മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല. മ​ല​പ്പു​റം കോ​ട്ട​ക്കു​ന്നി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കും. മ​ണ്ണെ​ടു​പ്പ്, ഖ​ന​നം, പാ​റ പൊ​ട്ടി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ൾ നി​യ​ന്ത്രി​ക്കും. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കും. ക്യാ​ന്പു​ക​ളി​ൽ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ക​ണ്‍​ട്രോ​ൾ റൂം

ഫോ​ണ്‍ : 1077, 0483 2736320, 9383464212
താ​ലൂ​ക്ക് ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​ക​ൾ
പൊ​ന്നാ​നി: 0494 2666038
തി​രൂ​ർ: 0494 2422238
തി​രൂ​ര​ങ്ങാ​ടി: 0494 2461055
ഏ​റ​നാ​ട്: 0483 2766121
പെ​രി​ന്ത​ൽ​മ​ണ്ണ: 04933 227230
നി​ല​ന്പൂ​ർ: 04931 221471
കൊ​ണ്ടോ​ട്ടി: 0483 2713311
പോ​ലീ​സ് : 1090, 0483 2739100
ഫ​യ​ർ​ഫോ​ഴ്സ്: 101, 0483 2734800