ലോ​റി വാ​ട​ക വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല: ലോ​റി ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
Tuesday, October 12, 2021 12:48 AM IST
എ​ട​ക്ക​ര: അ​വ​ശ്യസാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​വി​നു കാ​ര​ണ​ങ്ങ​ളി​ലൊ​ന്നു ലോ​റി വാ​ട​ക കൂ​ടി​യ​തു കൊ​ണ്ടാ​ണെ​ന്ന പ്ര​ചാ​ര​ണം വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നു ജി​ല്ലാ ലോ​റി ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ. ഇ​ന്ധ​ന​വി​ല ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​ത് ലോ​റി ഉ​ട​മ​ക​ളെ​യാ​ണ്. ഈ ​വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും വാ​ട​ക വ​ർ​ധി​പ്പി​ക്കാ​തെ ഉ​ട​മ​ക​ൾ ന​ഷ്ടം സ​ഹി​ക്കു​ക​യാ​ണ്.
ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ച്ച​ക്ക​റി, മ​റ്റു പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​വി​ന് ഒ​രു കാ​ര​ണം ലോ​റി വാ​ട​ക വ​ർ​ധ​ന​വാ​ണെ​ന്നാ​ണ് പ്ര​ചാ​ര​ണം. ഇ​തു വാ​സ്ത​വ വി​രു​ദ്ധ​മാ​ണ്. ഒ​രു പൈ​സ​പോ​ലും വാ​ട​ക ഇ​ന​ത്തി​ൽ കൂ​ട്ടി​യി​ട്ടി​ല്ല. ഇ​തി​ന്‍റെ മ​റ​വി​ൽ വി​ല​വ​ർ​ധി​പ്പി​ക്കു​ന്ന​തു അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ൻ വാ​ർ​ത്താക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച് അ​ഷ​റ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം.​സ​ബീ​ർ, ട്ര​ഷ​റ​ർ ടി.​പി.​ന​ജീ​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​രി​ക്കോ​ട​ൻ ഷ​രീ​ഫ്, ആ​ല​ങ്ങാ​ട​ൻ ഹ​നീ​ഫ എ​ന്നിവ​ർ പ്ര​സം​ഗി​ച്ചു.