ക​ർ​ഷ​ക​ർ​ക്കു ഭീ​ഷ​ണി​യാ​യി തേ​രാ​ട്ട​ക​ൾ
Tuesday, October 12, 2021 12:48 AM IST
എ​ട​ക്ക​ര: വി​ള​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി തേ​രാ​ട്ട​ക​ൾ.(​ക​റു​ത്ത അ​ട്ട) ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് തേ​രാ​ട്ട​ക​ൾ വ്യാ​പ​ക​മാ​യി വി​ള​ക​ൾ ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പൊ​തു​വേ നി​രു​പ​ദ്ര​വ​കാ​രി​ക​ളാ​ണെ​ന്നു പ​റ​യ​പ്പെ​ടു​ന്ന തേ​രാ​ട്ട​ക​ൾ വ​ഴി​ക്ക​ട​വി​ൽ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. വെ​ള്ള​രി, പാ​വ​ൽ തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് ഇ​വ കൂ​ട്ട​ത്തോ​ടെ ന​ശി​പ്പി​ക്കു​ന്ന​ത്. പൂ​വ​ത്തി​പൊ​യി​ലി​ലെ അ​മ​യോ​ലി​ക്ക​ൽ ഇ​മ്മാ​നു​വേ​ലി​ന്‍റെ പാ​വ​ൽ തോ​ട്ട​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് തേ​രാ​ട്ട​ക​ളാ​ണ് രാ​ത്രി​യി​ൽ കാ​ണ​പ്പെ​ടു​ന്ന​ത്. പാ​വ​ൽ കൃ​ഷി​യി​ലെ വ​ള്ളി​ക​ളി​ൽ ക​യ​റി​പ്പ​റ്റു​ന്ന ഇ​വ ഇ​ളം നാ​ന്പു​ക​ൾ തി​ന്നു കൃ​ഷി പാ​ടെ ന​ശി​പ്പി​ക്കു​ക​യാ​ണ്. രാ​ത്രി​സ​മ​യ​ത്താ​ണ് തേ​രാ​ട്ട​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ കൂ​ട്ട​മാ​യെ​ത്തു​ന്ന​ത്. ഒ​റ്റ രാ​ത്രി​കൊ​ണ്ടു കൃ​ഷി ഒ​ന്നാ​കെ ന​ശി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ടോ​ർ​ച്ച് വെ​ളി​ച്ച​ത്തി​ൽ നൂ​റു​ക്ക​ണ​ക്കി​നു തേ​രാ​ട്ട​ക​ളെ​യാ​ണ് ഇ​മ്മാ​നു​വേ​ൽ കൃ​ഷി​യി​ട​ത്തി​ൽ നി​ന്നു ശേ​ഖ​രി​ച്ച​ത്. സ​മീ​പ​ത്തെ മ​റ്റു ക​ർ​ഷ​ക​രു​ടെ വെ​ള്ള​രി കൃ​ഷി​ക​ളി​ലും തേ​രാ​ട്ട​ക​ളെ ക​ണ്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​ദ്യ​മാ​യാ​ണ് തേ​രാ​ട്ട​ക​ളു​ടെ ശ​ല്യം കാ​ർ​ഷി​ക വി​ള​ക​ളി​ൽ കാ​ണു​ന്ന​തെ​ന്നു കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ന​ന​ഞ്ഞ അ​ന്ത​രീ​ക്ഷ​വും ഇ​ല​പൊ​ഴി​യു​ന്ന വ​ന​ങ്ങ​ളി​ലു​മാ​ണ് തേ​രാ​ട്ട​ക​ളെ കൂ​ടു​ത​ലാ​യും കാ​ണു​ന്ന​ത്. ന​ന​ഞ്ഞ് അ​ഴു​കി​യ ഇ​ല​ക​ളാ​ണ് തേ​രാ​ട്ട​ക​ളു​ടെ പ്ര​ധാ​ന ഭ​ക്ഷ​ണം. എ​ന്നാ​ൽ ത​ളി​രി​ല​ക​ൾ ഭ​ക്ഷി​ച്ച് ഇ​വ പ​ച്ച​ക്ക​റി കൃ​ഷി​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​ത് ആ​ദ്യ​മാ​ണ് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​തെ​ന്നും കൃ​ഷി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മു​ന്പ് കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​മാ​ര​നെ​ല്ലൂ​ർ മ​ട​പ്പ​റ​ന്പ് വെ​ള്ളേ​രി​ച്ചാ​ൽ ഭാ​ഗ​ത്തെ വീ​ടു​ക​ളി​ൽ തേ​രാ​ട്ട​ക​ളു​ടെ ശ​ല്യം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.