ടാ​ല​ന്‍റ് ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 28, 2021 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ്: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള, മ​ല​പ്പു​റം എ​സ്എ​സ്കെ​യു​ടെ കീ​ഴി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ബി​ആ​ർ​സി​യി​ൽ ന​ട​ക്കു​ന്ന ടാ​ല​ന്‍റ് ലാ​ബ് ബ്ലോ​ക്ക് ത​ല ഓ​ണ്‍​ലൈ​ൻ ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​ഹ​മ്മ​ദ് മു​സ്ത​ഫ നി​ർ​വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ബി​പി​സി വി.​എ​ൻ.​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ബി​ആ​ർ​സി പ​രി​ധി​യി​ലെ 118 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത 324 വി​ദ്യാ​ർ​ഥി​ക​ൾ ടാ​ല​ന്‍റ് ലാ​ബ് ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കും. ചി​ത്ര​ര​ച​ന, പേ​പ്പ​ർ ക്രാ​ഫ്റ്റ്, നാ​ട​ൻ പാ​ട്ട്, വോ​ക്ക​ൽ, ക​ളി​പ്പാ​ട്ട നി​ർ​മാ​ണം, വ​യ​ലി​ൻ, ത​ബ​ല, ചെ​ണ്ട, പെ​യി​ന്‍റി​ങ് തു​ട​ങ്ങി​യ​വ​യി​ലാ​ണ് പ്ര​ത്യേ​ക പ​രി​ശീ​ല​നം. പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ബി​ആ​ർസി​യി​ലെ ത​ന്നെ സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​രാ​ണ്.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സ്രാ​ജു​ദ്ധീ​ൻ, കെ.​വി.​സ​ജി, എം.​പി.മ​നോ​ജ് കു​മാ​ർ, എ.​ഉ​മ്മ​ർ ഫാ​റൂ​ഖ് എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.​ച​ട​ങ്ങി​ന് സി​ആ​ർ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​അ​ബ്ദു​ൽ ക​രീം സ്വാ​ഗ​ത​വും സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ൻ കെ.​പി.​നാ​രാ​യ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.