മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ൽ റെ​യി​ൽ ഫെ​ൻ​സിം​ഗി​ന് പ​ദ്ധ​തി
Tuesday, September 28, 2021 12:26 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ലെ കാ​ട്ടാ​ന ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് റെ​യി​ൽ ഫെ​ൻ​സിം​ഗി​ന് പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ച്ചു. റെ​യി​ൽ​വെ ഒ​ഴി​വാ​ക്കി​യ പാ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കാ​ട്ടാ​ന​ക​ൾ തോ​ട്ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. തു​ട​ക്ക​ത്തി​ൽ അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​മു​ള്ള നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​രം റെ​യി​ൽ ഫെ​ൻ​സിം​ഗ് ന​ട​ത്തു​ന്ന​തു​ൾ​പ്പ​ട​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് പ്രോ​ജ​ക്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​രു​പ​ത്തി​യ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂര​മാ​ണ് ഫാ​മി​ന്‍റെ അ​തി​ർ​ത്തി​യാ​യു​ള്ള​ത്. ഇ​തി​ൽ മാ​ള​കം മു​ത​ൽ ത​ല​പ്പാ​ലി നാ​ലാം ബ്ലോ​ക്ക് വ​രെ​യു​ള്ള ചാ​ലി​യാ​ർ പു​ഴ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന നാ​ല് കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് കാ​ട്ടാ​ന​ക​ൾ കൂ​ടു​ത​ലാ​യും തോ​ട്ട​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.
ഈ ​ഭാ​ഗ​മാ​ണ് റെ​യി​ൽ ഫെ​ൻ​സിം​ഗി​നാ​യി ആ​ദ്യം തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.​ത​ല​പ്പാ​ലി മു​ക​ൾ ഭാ​ഗം വ​ന​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്നി​ടം ഫ​ണ്ട് ല​ഭ്യ​മാ​യ​തി​ന് ശേ​ഷം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. 2019-ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ത​ല​പ്പാ​ലി ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, ത​ക​ർ​ന്ന പോ​ളി ഹൗ​സു​ക​ളു​ടെ പു​ന​ർ നി​ർ​മാ​ണം, ചാ​ലി​യാ​ർ ന​ദീ​തീ​ര സം​ര​ക്ഷ​ണം, പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യ മോ​ട്ടോ​ർ പു​ന​സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യ​ട​ക്കം മു​പ്പ​ത്തി​ര​ണ്ട് കോ​ടി രൂ​പ​യു​ടെ പ്രൊ​പ്പോ​സ​ലാ​ണ് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി​ന്ധു​കു​മാ​രി സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​ന് സം​സ്ഥാ​ന​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ റെ​യി​ൽ ഫെ​ൻ​സിം​ഗ് നി​ർ​മി​ച്ച ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നാ​ലാ​ണ് ഫാം ​അ​ധി​കൃ​ത​ർ പു​തി​യ പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്ത് ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ റെി​യി​ൽ ഫെ​ൻ​സിം​ഗ് സം​വി​ധാ​നം വ​ന്യ​മൃ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തി​ന് വ​ള​രെ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 90-സെ​ന്‍റിമീ​റ്റ​ർ ഇ​ട​വി​ട്ട് മൂ​ന്ന് വ​രി​യാ​യ റെ​യി​ൽ പാ​ള​ങ്ങ​ൾ സ്ഥാ​പി​ക്കു​ക​യാ​ണ് റെ​യി​ൽ ഫെ​ൻ​സിം​ഗി​ന്‍റെ രീ​തി. മൂ​ന്ന് മീ​റ്റ​റോ​ളം ഉ​യ​ര​വു​മു​ണ്ടാ​കും വേ​ലി​ക്ക്.​ ഇ​വ ത​ക​ർ​ക്കാ​ൻ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​ക​യി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല ആ​ന​യെ​പ്പോ​ലു​ള്ള മൃ​ഗ​ങ്ങ​ൾ​ക്ക് ഇ​വ മ​റി​ക​ട​ക്കാ​നും ഇ​ട​യി​ൽ​ക്കൂ​ടി നു​ഴ​ഞ്ഞ് ക​യ​റാ​നും സാ​ധി​ക്കു​ക​യു​മി​ല്ല. ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം റെ​യി​ൽ ഫെ​ൻ​സിം​ഗ് ചെ​യ്യാ​ൻ അ​റു​പ​ത് ല​ക്ഷം രൂ​പ​യാ​ണ് ചി​ല​വ് വ​രി​ക. 1979-ൽ ​സ്ഥാ​പി​ത​മാ​യ​തും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള​തു​മാ​യ വി​ത്തു​കൃ​ഷി​ത്തോ​ട്ട​മാ​ണ് മു​ണ്ടേ​രി സീ​ഡ് ഗാ​ർ​ഡ​ൻ കോം​പ്ല​ക്സ്. പോ​ളി​നേ​ഷ​ൻ ന​ട​ത്തി അ​ത്യു​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള​തും കു​റി​യ ഇ​ന​ങ്ങ​ളു​മാ​യ വി​വി​ധ​യി​നം തെ​ങ്ങി​ൻ തൈ​ക​ളും മ​റ്റ് വി​ത്തി​ന​ങ്ങ​ളും തൈ​ക​ളും ഉ​ത്പാ​ദി​പ്പി​ച്ച് സം​സ്ഥാ​ന​ത്തു​ട​നീ​ളം കൃ​ഷി​ഭ​വ​നു​ക​ൾ വ​ഴി ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന സ്ഥാ​പ​ന​മാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ തു​ട​ക്ക​ത്തി​ൽ എ​ണ്ണാ​യി​ര​ത്തോ​ള​മു​ണ്ടാ​യി​രു​ന്ന തെ​ങ്ങു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ന​ശി​ച്ചു​പോ​യി. ഇ​വ​യ്ക്ക് പ​ക​ര​മാ​യി മാ​തൃ​വൃ​ക്ഷ​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​ധി​കൃ​ത​ർ സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത് വ​രെ കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം ചെ​റു​ക്കാ​ൻ മാ​ള​കം മു​ത​ൽ ത​ല​പ്പാ​ലി വ​ര​യു​ള്ള നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഇ​പ്പോ​ൾ പ​രീ​ക്ഷ​ണ​മെ​ന്ന നി​ല​യ്ക്ക് ഹാം​ഗിം​ഗ് ഫെ​ൻ​സിം​ഗ് നി​ർ​മാ​ണ​വും ന​ട​ത്തി​യി​ട്ടു​ണ്ട്.