ക​രാ​റു​കാ​ർ​ക്ക് കോ​ട​തി​യി​ൽ പോ​കാ​ൻ ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ത്ത​ത് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​നെ​ന്ന്
Sunday, September 26, 2021 1:24 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​വാ​ൻ ക​ഴി​യാ​തെ അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​കൊ​ണ്ട് പോ​യി പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​നും ക​രാ​റു​കാ​രു​മാ​യു​ള്ള അ​വി​ശു​ദ്ധ കു​ട്ടു​കെ​ട്ടും ബി​നാ​മി ഇ​ട​പാ​ടു​മാ​ണ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ലോ​ളി മെ​ഹ​ബൂ​ബ് ആ​രോ​പി​ച്ചു. ന​ഗ​ര​സ​ഭ​ക്ക് ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന മാ​ന്വ​ൽ ടെ​ൻ​ഡ​ർ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.
ഇ-​ടെ​ൻ​ഡ​ർ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഞ​ങ്ങ​ൾ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. അ​ട​ങ്ക​ൽ തു​ക​യേ​ക്കാ​ൾ ല​ക്ഷ​ങ്ങ​ൾ ലാ​ഭ​മു​ണ്ടാ​ക്കു​വാ​നും മ​ത്സ​ര​ബു​ദ്ധി​യോ​ടെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ക​രാ​റു​ണ്ടാ​ക്കാ​നു​മാ​ണ് ഇ-​ടെ​ൻ​ഡ​ർ വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ട​ത്.
അ​ത് നി​രാ​ക​രി​ച്ചാ​ണ് ചെ​യ​ർ​മാ​ൻ ക​രാ​റു​കാ​രു​മാ​യി ര​ഹ​സ്യ​ധാ​ര​ണ​യു​ണ്ടാ​ക്കി വീ​തം വെ​പ്പു​ന​ട​ത്തി​യ​ത്. ഇ​തി​നെ പ്ര​തി​പ​ക്ഷം കൗ​ണ്‍​സി​ലി​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ടെ​ൻ​ഡ​ർ ചെ​യ്ത പ്ര​വൃ​ത്തി​ക​ൾ റ​ദ്ദ് ചെ​യ്ത​ത്. ഇ​തി​നെ ചോ​ദ്യം ചെ​യ്താ​ണ് ക​രാ​റു​കാ​ർ കോ​ട​തി​യെ സ​മീ​പ്പി​ച്ച​ത.്
ഇ​തി​ന് അ​വ​സ​ര​മു​ണ്ടാ​ക്കി ന​ൽ​കി​യ​തി​ന് പി​ന്നി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​നും ക​രാ​റു​കാ​രു​മാ​യു​ള്ള ഒ​ത്തുക​ളി​യാ​ണ്. ഇ-​ടെ​ൻ​ഡ​ർ ഒ​ഴി​വാ​ക്കി കൊ​ണ്ടു​വ​ന്ന ടെ​ൻ​ഡ​ർ വീ​ണ്ടും അം​ഗീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ എ​തി​ർക്കും. ഇ​ത് അ​ഴി​മ​തി​യാ​ണ്. എ​ല്ലാം സു​താ​ര്യ​മാ​വ​ണ​മെ​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ ന​യ​മാ​ണോ ഇ​തെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.