ജി​ല്ല​യി​ൽ 1,285 പേ​ർ​ക്ക് കോ​വി​ഡ്
Saturday, September 25, 2021 1:02 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ടെ​ങ്കി​ലും വൈ​റ​സ് ബാ​ധ​യ്ക്കു​ള്ള സാ​ധ്യ​ത സ​ജീ​വ​മാ​യി നി​ൽ​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന.1,285 പേ​ർ​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. 1,366 പേ​ർ വി​ദ​ഗ്ധ പ​രി​ച​ര​ണ​ത്തി​നു ശേ​ഷം വൈ​റ​സ് വി​മു​ക്ത​രാ​യി. ഇ​തോ​ടെ 5,25,336 പേ​ർ ജി​ല്ല​യി​ൽ കോ​വി​ഡ് വി​മു​ക്ത​രാ​യി. 13.38 ശ​ത​മാ​ന​മാ​ണ് വെ​ള്ളി​യാ​ഴ്ച ജി​ല്ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട് വൈ​റ​സ് ബാ​ധി​ത​രാ​കു​ന്ന​വ​ർ വ​ർ​ധി​ക്കു​ന്ന​താ​ണ് ജി​ല്ല നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച 1,285 പേ​രി​ൽ 1,216 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.
27 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ൽ തി​രി​ച്ചെ​ത്തി​യ 42 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 50,558 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 16,207 പേ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 740 പേ​ർ കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ലും 248 പേ​ർ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററു​ക​ളി​ലും 97 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍ററുകളി​ൽ 110 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.
35 ല​ക്ഷ​ത്തി​ല​ധി​കം ഡോ​സ്
വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​തി​വ​രെ 35,01,510 ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. 26,38,273 പേ​ർ​ക്ക് ആ​ദ്യ ഡോ​സും 8,63,232 പേ​ർ​ക്ക് ര​ണ്ട് ഡോ​സ് വാ​ക്സി​നു​ക​ളു​മാ​ണ് ന​ൽ​കി​യ​ത്. 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് നി​ല​വി​ൽ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ തു​ട​രു​ന്ന കോ​വി​ഡ് 19 നി​ർ​വ്യാ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ഭ്യ​ർ​ഥി​ച്ചു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ മ​റ​ച്ചു​വെ​യ്ക്കാ​തെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക​ണം. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ കൈ​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം. ര​ണ്ട് മാ​സ്കു​ക​ളു​ടെ ശ​രി​യാ​യ ഉ​പ​യോ​ഗ​വും ഉ​റ​പ്പാ​ക്ക​ണം. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഒ​രു കാ​ര​ണ​വ​ശാ​ലും നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​തെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണം. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.