ബോ​ക്സിം​ഗ് ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു
Thursday, September 23, 2021 12:59 AM IST
തേ​ഞ്ഞി​പ്പ​ലം: ജി​ല്ലാ-​സം​സ്ഥാ​ന ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​ക്ക​ളാ​യ​വ​രെ നി​ധീ​ഷ് ഫി​റ്റ്ന​സ് അ​ക്കാ​ദ​മി​യു​ടെ (എ​ൻ​എ​ഫ്എ) നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ലം നേ​ടി​യ പി.​വി. സ​ൽ​മാ​ൻ ഫാ​രി​സ്, ജി​ല്ലാ മ​ത്സ​ര​ജേ​താ​ക്ക​ളാ​യ എ. ​ദേ​വി​ക, ഗം​ഗ പ്ര​മോ​ദ്, സി. ​സി​ദ്ധാ​ർ​ഥ്, ടി.​കെ. രാ​ജേ​ഷ്, ടി. ​സ്വാ​ധീ​ൻ, പി.​ടി. അ​ർ​ഷാ​ദ്, കെ. ​സി​ദ്ധാ​ർ​ഥ്, ടോം ​നി​ക്കോ​ളാ​സ്, എ​സ്. രാ​ഹു​ൽ, അ​ഭി​രാം എ​ന്നി​വ​ർ​ക്കാ​ണ് അ​നു​മോ​ദ​നം ന​ൽ​കി​യ​ത്. എ​ല്ലാ​വ​രും എ​ൻ​എ​ഫ്എ​ക്ക് കീ​ഴി​ൽ പ​രി​ശീ​ലി​ക്കു​ന്ന​വ​രാ​ണ്.
കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ.​വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​ഫ്എ മു​ഖ്യ​പ​രി​ശീ​ല​ക​ൻ സി. ​നി​ധീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി​യൂ​ഷ് അ​ണ്ടി​ശേ​രി, വാ​ർ​ഡേ അം​ഗം ധ​ന​ജ് ഗോ​പി​നാ​ഥ്, കാ​ന്പ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റോ​യ്ച്ച​ൻ ഡൊ​മി​നി​ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.