പി.​വി. അ​ൻ​വ​ർ എം​എ​ൽഎ​യു​ടെ ഭാ​ര്യാ​പി​താ​വി​ന്‍റെ റോ​പ്‌ വേ ​പൊ​ളി​ക്ക​ണ​മെ​ന്ന് ഓം​ബു​ഡ്സ്മാ​ൻ
Thursday, September 23, 2021 12:59 AM IST
നി​ല​ന്പൂ​ർ: പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഭാ​ര്യാ പി​താ​വി​ന്‍റെ പേ​രി​ലു​ള്ള റോ​പ് വേ ​പൊ​ളി​ക്ക​ണ​മെ​ന്ന് ഓം​ബു​ഡ്സ്മാ​ൻ ഉ​ത്ത​ര​വി​ട്ടു. റ​സ്റ്റ​റ​ന്‍റി​നു​ള്ള അ​നു​മ​തി​യു​ടെ മ​റ​വി​ൽ ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ലെ വി​വാ​ദ ത​ട​യ​ണ​ക്ക് കു​റു​കെ​യാ​ണ് നി​യ​മ​വി​രു​ദ്ധ​മാ​യി റോ​പ് വേ ​കെ​ട്ടി​യ​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓം​ബു​ഡ്സ്മാ​ൻ ജ​സ്റ്റി​സ് പി.​എ​സ്. ഗോ​പി​നാ​ഥ​നാ​ണ് ബു​ധ​നാ​ഴ്ച ഉ​ത്ത​ര​വി​ട്ട​ത്. പൊ​ളി​ച്ചു​നീ​ക്കി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​വം​ബ​ർ 30-ന് ​റി​പ്പോ​ർ​ട്ട് ചെ​യ്യാ​നാ​ണ് ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.
നി​ല​ന്പൂ​ർ സ്വ​ദേ​ശി എം.​പി. വി​നോ​ദി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് നി​ർ​മാ​ണ​മെ​ന്ന് ക​ണ്ടെ​ത്തി നാ​ലു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഓം​ബു​ഡ്സ​മാ​ൻ വ്യ​ക്ത​മാ​ക്കി. പൊ​ളി​ച്ചു​നീ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മൂ​ന്നു മാ​സം സാ​വ​കാ​ശം ചോ​ദി​ച്ചെ​ങ്കി​ലും അ​നു​വ​ദി​ച്ചി​ല്ല.