നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Wednesday, September 22, 2021 1:11 AM IST
മ​ല​പ്പു​റം :നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ റ​യി​ൽ​വേ പാ​ത​യി​ൽ കോ​വി​ഡ് മ​ഹാ​മാ​രി​മൂ​ലം നി​ർ​ത്തി വ​ച്ച പാ​സ​ഞ്ച​ർ ട്രെ​യി​ൻ യാ​ത്ര പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​എ​സ്. ജോ​യ് ആ​വ​ശ്യ​പ്പെ​ട്ടു.
നി​ർ​ത്തി​വെ​ച്ച പാ​സ​ഞ്ച​ർ ട്ര​യി​ൻ സ​ർ​വീ​സ് 18 മാ​സം പി​ന്നി​ട്ടി​ട്ടും പു​നഃ​സ്ഥാ​പി​ക്കാ​ത്ത​ത് ക്രൂ​ര​ത​യാ​ണെ​ന്നും വി.​എ​സ്. ജോ​യ് പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

മ​ഞ്ഞ​ൾ കൃ​ഷി പ​രീ​ക്ഷി​ച്ച് ക​ണ്ണം​കു​ണ്ടി​ലെ ആ​ദി​വാ​സി​ക​ൾ

നി​ല​ന്പൂ​ർ: ക​ണ്ണം​കു​ണ്ട് ട്രൈ​ബ​ൽ വി​ല്ലേ​ജി​ൽ മ​ഞ്ഞ​ൾ കൃ​ഷി​യു​മാ​യി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ര​ണ്ടേ​ക്ക​റോ​ളം സ്ഥ​ല​ത്ത് മ​ഞ്ഞ​ൾ കൃ​ഷി ന​ട​ത്തു​ന്ന​ത്. ഇ​ഞ്ചി, മ​ഞ്ഞ​ൾ കൃ​ഷി​ക​ളി​ൽ നി​ന്ന് ക​ർ​ഷ​ക​ർ പി​ൻ​മാ​റു​ക​യും മ​ഞ്ഞ​ൾ കൃ​ഷി നാ​മാ​വ​ശേ​ഷ​മാ​കു​ക​യും ചെ​യു​ന്പോ​ഴാ​ണ് ക​ണ്ണം​കു​ണ്ട് ട്രൈ​ബ​ൽ വി​ല്ലേ​ജി​ൽ ത​ങ്ങ​ൾ​ക്ക് പ​തി​ച്ച് കി​ട്ടി​യ ഭൂ​മി​യി​ൽ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ മ​ഞ്ഞ​ൾ കൃ​ഷി ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ 50 സെ​ന്‍റ് സ്ഥ​ലം വീ​തം 34 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത. ഇ​വി​ടെ​യാ​ണ് മ​ഞ്ഞ​ൾ കൃ​ഷി ന​ട​ത്തു​ന്ന​ത്.