പ്ല​സ് വ​ൺ: അ​വ​ഗ​ണ​ന​യെ​ന്ന്
Wednesday, September 22, 2021 1:11 AM IST
മ​ല​പ്പു​റം: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ പ്ല​സ് വ​ണ്ണി​ന് ജി​ല്ല​യി​ൽ പു​തി​യ ബാ​ച്ച് അ​നു​വ​ദി​ക്കി​ല്ലെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ജി​ല്ല​യോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​ന യാ​ണെ​ന്ന് എ​സ്ഡി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ്.
തെ​ക്ക​ൻ​ജി​ല്ല​ക​ളി​ൽ നി​ല​വി​ൽ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന ബാ​ച്ചു​ക​ൾ മ​ല​പ്പു​റ​ത്തേ​ക്ക് മാ​റ്റു​ക​യും നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​രെ മ​ല​പ്പു​റ​ത്തേ​ക്ക് മാ​റ്റി നി​യ​മി​ക്കു​ക​യും സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്താ​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​സി. എ​ച്ച് .അ​ഷ്റ​ഫ് പ​റ​ഞ്ഞു.