ക​മു​കു ക​ർ​ഷ​ക​ർ​ക്ക് ജൈ​വ​വ​ളം വി​ത​ര​ണം ചെ​യ്തു
Tuesday, September 21, 2021 2:01 AM IST
ക​രു​വാ​ര​കു​ണ്ട്: തു​വ്വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​മു​ക് ക​ർ​ഷ​ക​ർ​ക്ക് ജൈ​വ​വ​ളം, തു​രി​ശ്, നീ​റ്റു​ക​ക്ക തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്തു. 2021-22 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 450 ക​ർ​ഷ​ക​ർ​ക്കാ​ണ് കു​മ്മാ​യ വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​വ്വൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് 2021-22 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ത്ത് ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് ക​മു​ക് ക​ർ​ഷ​ക​ർ​ക്ക് കു​മ്മാ​യ വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 25 ശ​ത​മാ​ന​മാ​ണ് ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​മാ​യി ഈ​ടാ​ക്കു​ന്ന​ത്.

വി​ത​ര​ണ ച​ട​ങ്ങി​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ എം.​ഷ​ഫീ​ഖ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി.​എ.​ജ​ലീ​ൽ, എ​ൻ.​പി.​നി​ർ​മ​ല, അം​ഗ​ങ്ങ​ളാ​യ സി.​ശി​ഹാ​ബു​ദ്ദീ​ൻ, മു​സ്ല്യാ​ര​ക​ത്ത് കു​ഞ്ഞാ​പ്പു, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എം.​അ​മീ​ൻ, എ.​ഐ​ശ്വ​ര്യ, പി.​കു​ഞ്ഞീ​തു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.