പാ​ലം ത​ക​ർ​ന്നു: റോ​ഡ് അ​ട​ച്ചു
Tuesday, September 21, 2021 2:01 AM IST
മ​ഞ്ചേ​രി: പാ​ലം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​രീ​ക്കോ​ട് മ​ഞ്ചേ​രി റോ​ഡ് അ​ട​ച്ചു. ഈ ​റൂ​ട്ടി​ൽ പു​ൽ​പ്പ​റ്റ ഷാ​പ്പി​ൻ​കു​ന്ന് ക​ള​ത്തി​ൽ​പ​ടി​യി​ൽ റോ​ഡി​ന് കു​റു​കെ​യു​ള്ള പാ​ല​മാ​ണ് ഇ​ന്ന​ലെ രാ​ത്രി ത​ക​ർ​ന്ന​ത്. കു​ന്നം​കു​ള​ത്തു നി​ന്നും തി​രു​വ​ന്പാ​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സ് ക​ള​ത്തും​പ​ടി​യി​ൽ നി​ന്ന് തി​രി​ച്ചു പു​ൽ​പ്പ​റ്റ റോ​ഡി​ലൂ​ടെ അ​രീ​ക്കോ​ട്ട് പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ബ​സു​ക​ളും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും ഇ​ട​ത​ട​വി​ല്ലാ​തെ പോ​യ​തോ​ടെ കാ​രാ​പ​റ​ന്പ് കൂ​ട്ടാ​വി​ൽ റോ​ഡി​ലെ ഓ​വു​പാ​ല​വും ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്. പാ​ല​ത്തി​നു വി​ള്ള​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.