ടാ​റി​ൽ കു​ടു​ങ്ങി​യ നാ​യ്ക്കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, September 21, 2021 2:00 AM IST
നി​ല​ന്പൂ​ർ: ടാ​റി​ൽ കു​ടു​ങ്ങി​യ നാ​യ​ക്കുട്ടി​യെ പ​രി​ച​രി​ച്ച് യു​വാ​ക്ക​ൾ. ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​യി വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തു​ള്ള ടാ​ർ വീ​പ്പ​യി​ൽ നി​ന്ന് വീ​ണ ടാ​റി​ലാ​ണ് നാ​യ്ക്ക​ൾ കു​ടു​ങ്ങി​യ​ത്. അ​വ​ശ​നി​ല​യി​ലാ​യ ദി​വ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മു​ള്ള നാ​യക്കുട്ടി​യെ അ​ക​ന്പാ​ട​ത്തെ യു​വാ​ക്ക​ൾ പ​രി​ച​രി​ച്ച് രക്ഷ​പ്പെ​ടു​ത്തി.
ഞാ​യ​റാ​ഴ്ച്ച രാ​ത്രി ഇ​വ​ർ നാ​യ​ക്കു​ട്ടി​യെ നി​ല​ന്പൂ​ർ വെ​ളി​യം​തോ​ടു​ള്ള മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ട​ക്കി കൊ​ണ്ടു​വ​ന്നു. തു​ട​ർ​ന്ന് ടാ​ർ തു​ട​ച്ച് മാ​റ്റി വൃ​ത്തി​യാ​ക്കി. മൂ​ന്ന് നാ​യ കു​ട്ടി​ക​ളാ​ണ് ടാ​ർ വീ​പ്പ​ക​ൾ​ക്കി​ട​യി​ലു​ണ്ടാ​യി​രു​ന്ന​ത്. റ​ഷീ​ദ് അ​ക​ന്പാ​ടം, ഉ​വൈ​സ് അ​ക​ന്പാ​ടം, കു​ഞ്ഞാ​പ്പു, ശി​ഹാ​ബ്, റാ​ഷി​ദ്, ഷി​ബി​നേ​ഷ്, രാ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ച​ര​ണം.