ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണ​ത്തി​ന് തു​ട​ക്കം
Monday, September 20, 2021 12:52 AM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ലെ ക​ര​ൾ​രോ​ഗി​ക​ൾ​ക്കാ​ശ്വാ​സ​മാ​യി ക​ര​ൾ മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​യ രോ​ഗി​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. പ​രി​പാ​ടി നി​ല​ന്പൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു കൊ​ണ്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​റ​ഫീ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു കൊ​ണ്ട് ന​ട​ന്ന ച​ട​ങ്ങി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട ഏ​താ​നും രോ​ഗി​ക​ളും എ​ച്ച്എം​സി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. 30 ല​ക്ഷം രൂ​പ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള ഈ ​പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ലെ ക​ര​ൾ മാ​റ്റി വെ​ച്ച മു​ഴു​വ​ൻ രോ​ഗി​ക​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യും തി​ക​യാ​തെ വ​രു​ന്ന തു​ക അ​ധി​ക​മാ​യി വ​ക​യി​രു​ത്തു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
രോ​ഗി​ക​ൾ ഇ​പ്പോ​ൾ ക​ഴി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന അ​തേ ബ്രാ​ൻ​ഡ് മ​രു​ന്നു​ക​ൾ ത​ന്നെ​യാ​ണ് ന​ൽ​കു​ക. ഇ​തി​നാ​യി രോ​ഗി​ക​ളു​ടെ ചി​കി​ത്സാവി​വ​ര​ങ്ങ​ളും മ​രു​ന്ന് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞു. ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എ​ൻ.​അ​ബൂ​ബ​ക്ക​ർ ആ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന​ത്.