മോ​ഷ​ണം: പ്ര​തി പ​ന്ത്ര​ണ്ട്് വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ
Monday, September 20, 2021 12:52 AM IST
എ​ട​ക്ക​ര: മു​പ്പി​നി ച​ർ​ച്ചി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി 12 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ. വ​ഴി​ക്ക​ട​വ് താ​ഴെ മാ​മാ​ങ്ക​ര സാ​ളി​ഗ്രാ​മ​ത്തി​ൽ ജി​തി​ൻ എ​ന്ന കു​ട്ടാ​പ്പി​യാ​ണ് പി​ടി​യി​ലാ​യ​ത്. 2009 ന​വം​ബ​റി​ലാ​ണ് പ​ള്ളി​യി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. പ​ള്ളി​യോ​ട് ചേ​ർ​ന്ന് അ​ച്ചൻ താ​മ​സി​ക്കു​ന്ന ക്വാർ​ട്ടേ​ഴ്സി​ന്‍റെ വാ​തി​ലു​ക​ൾ കു​ത്തി തു​റ​ന്ന പ്ര​തി ഓ​ഫീ​സ് മു​റി​യി​ലെ അ​ല​മാ​രി​യി​ൽ നി​ന്നും അ​രല​ക്ഷം രൂ​പ​യാ​ണ് മോ​ഷ്ടി​ച്ച​ത്. അ​ന്ന് വൈ​കി​ട്ട് ഏ​ഴു മ​ണി​യോ​ടെ അ​ച്ചൻ സ​മീ​പ​ത്തെ പ​ള്ളി​യി​ൽ ശു​ശ്രൂ​ഷ​ക്കാ​യി പോ​യ ത​ക്ക​ത്തി​ലാ​യി​രു​ന്നു മോ​ഷ​ണം. പു​തി​യ പ​ള്ളി​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി പൊ​ളി​ച്ചു​മാ​റ്റി​യ പ​ഴ​യ പ​ള്ളി​യു​ടെ ഉ​രു​പ്പ​ടി​ക​ൾ വി​റ്റ​വ​ക​യി​ൽ കി​ട്ടി​യ പ​ണം ബാ​ങ്ക് അ​വ​ധി​യാ​യ​തി​നാ​ലാ​ണ് ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.
സം​ഭ​വ​ത്തി​ൽ ശാ​സ്ത്രീ​യ കു​റ്റ​ന്വേ​ഷ​ണ​വി​ഭാ​ഗം തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തി​ൽ നി​ന്നും ല​ഭി​ച്ച ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ പി​ന്തു​ട​ർ​ന്നാ​ണ് പ്ര​തി​യെ ആ​ലു​വ എ​ട​ത്ത​ല നൊ​ച്ചി​മാ​യി​ൽ നി​ന്നും പ്ര​ത്യേ​ക സം​ഘം പി​ടി​കൂ​ടി​യ​ത്. എ​റ​ണാ​കു​ളം, ഷൊ​ർ​ണു​ർ, പോ​ത്തു​ക​ൽ, വ​ഴി​ക്ക​ട​വ്, എ​ട​ക്ക​ര, നി​ല​ന്പു​ർ, മ​ഞ്ചേ​രി പോ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ സ്കൂ​ളു​ക​ളും ക്ഷേ​ത്ര​ങ്ങ​ളും പൊ​ളി​ച്ചു ക​ള​വു ന​ട​ത്തി​യ​തി​നു മു​ന്പ് പി​ടി​യി​ലാ​യി കോ​ട​തി ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നു അ​പ്പീ​ൽ ജാ​മ്യ​ത്തി​ലാ​യി​രു​ന്നു പ്ര​തി. ത​മി​ഴ്നാ​ട്ടി​ലെ നീ​ല​ഗി​രി ജി​ല്ല​യി​ൽ ഗു​ഡ​ല്ലൂ​ർ, ന​ടു​വ​ട്ടം, ദേ​വ​ർ​ഷോ​ല, ദേ​വാ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ വീ​ടു​ക​ളി​ൽ പ​ട്ടാ​പ​ക​ൽ നി​ര​വ​ധി മോ​ഷ​ണം ന​ട​ത്തി​യ​തി​നും ത​മി​ഴ്നാ​ട്ടി​ലെ കോ​ട​തി​ക​ളി​ലും കേ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. മ​ല​പ്പു​റം ജി​ല്ല പോ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് നി​ല​ന്പു​ർ ഡി​വൈ​എ​സ്പി സ​ജു കെ.​എ​ബ്ര​ഹാ​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ലു​വ​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ ക​ണ്ടെ​ത്തി പി​ടി​കൂ​ടി​യ​ത്.സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ടു പ്ര​ണ​യി​ച്ചു വി​വാ​ഹം​ക​ഴി​ച്ച യു​വ​തി​യു​മൊ​ന്നി​ച്ചാ​യി​രു​ന്നു ആ​ലു​വ​യി​ൽ താ​മ​സം. എ​ട​ക്ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​ഫ്.​മ​ഞ്ജി​ത് ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.​എ​സ്ഐ എം.​അ​സൈ​നാ​ർ, അ​ഭി​ലാ​ഷ് കൈ​പ്പി​നി, ടി.​നി​ബി​ൻ​ദാ​സ്, ജി​യോ ജേ​ക്ക​ബ്, എം.​കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.