പ​ട്ടാ​പ്പ​ക​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മം: യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്
Monday, September 20, 2021 12:52 AM IST
ക​രു​വാ​ര​കു​ണ്ട്:​ പ​ട്ടാ​പ്പക​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്. ക​രു​വാ​ര​കു​ണ്ട് ടൗ​ണി​ന് സ​മീ​പ​ത്തെ ഭ​വ​നം​പ​റ​ന്പി​ലെ ക​റു​ക​പ്പ​ള്ളി ദേ​വ​ദേ​വ​നു (21) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ ഒ​റ്റ​യ്ക്കെ​ത്തി​യ കാ​ട്ടു​പ​ന്നി അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ല​യോ​ര​മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യം അ​നു​ദി​നം രൂ​ക്ഷ​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഭ​വ​നം​പ​റ​ന്പ് ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള ന​ട​വ​ഴി​യി​ൽ വെ​ച്ചാ​ണ് ദേ​വ​ദേ​വ​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കു​ന്ന​ത്. റോ​ഡി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് വ​രു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. കാ​ൽ​മു​ട്ടി​ന് പ​രി​ക്കേ​റ്റ ദേ​വ​ദേ​വ​ൻ പാ​ണ്ടി​ക്കാ​ട്ടെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി.രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ തു​ട​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ കൃ​ഷി നാ​ശം പ​തി​വാ​ണ​ങ്കി​ലും ഇ​പ്പോ​ൾ ആ​ളു​ക​ളു​ടെ ജീ​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​യി മാ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. കാ​ടി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ക​രു​വാ​ര​കു​ണ്ട് ടൗ​ണി​നു സ​മീ​പ​ത്തും ഉ​ൾ​നാ​ട​ൻ മേ​ഖ​ല​ക​ളി​ലും ത​ന്പ​ടി​ച്ച് കൃ​ഷി നാ​ശം വ​രു​ത്തു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി കൊ​ണ്ടി​രി​ക്കു​ന്നു.
പു​ല​ർ​ച്ചെ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്കു നേ​രെ​യും ഇ​വ ആ​ക്ര​മ​ണ​ത്തി​നൊ​രു​ങ്ങും. വ​ന​ത്തി​ൽ നി​ന്നും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന പ​ന്നി​കൂ​ട്ട​ങ്ങ​ൾ വ​ന​മേ​ഖ​ല​യി​ലേ​ക്ക് തി​രി​ച്ചു ക​യ​റാ​തെ അ​വി​ടെ ത​ന്നെ ത​ന്പ​ടി​ച്ച് രാ​വും പ​ക​ലും കാ​ർ​ഷി​ക വി​ള​ക​ൾ ഒ​ന്ന​ട​ങ്കം നാ​ശം വ​രു​ത്തു​ന്നു. ക​പ്പ, വാ​ഴ, ചെ​റു​ക​മു​ക്, ചേ​ന്പ്, ചേ​ന തു​ട​ങ്ങി​യ കാ​ർ​ഷി​ക​വി​ള​ക​ളാ​ണ് വ്യാ​പ​ക​മാ​യി നാ​ശം വ​രു​ത്തു​ന്ന​ത്. റ​ബ​ർ ക​ർ​ഷ​ക​ർ​ക്കും ഇ​വ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു.​റ​ബ്ബ​റി​ന്‍റെ പ​ട്ട​തേ​റ്റ ഉ​പ​യോ​ഗി​ച്ച് കു​ത്തി പൊ​ളി​ച്ച് നാ​ശം വ​രു​ത്തു​ന്ന​തി​നെ തു​ട​ർ​ന്ന് റ​ബ​ർ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​ക്കാ​ര്യ​ത്തി​ൽ വ​നം വ​കു​പ്പ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത വെ​ടി​ഞ്ഞ് കാ​ട്ടു​പ​ന്നി​ശ​ല്യ​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.