കെ​ട്ടി​ട​ത്തി​ൽനി​ന്നു വീ​ണ് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Monday, September 20, 2021 12:43 AM IST
മ​ഞ്ചേ​രി: കോ​ളേ​ജ് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽനി​ന്നുവീ​ണ് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. മ​ഞ്ചേ​രി പ​ട്ട​ർ​കു​ളം സ്വ​ദേ​ശി ഏ​രി​ക്കു​ന്ന​ൻ തു​പ്പ​ത്ത് അ​ബ്ദു​സ​ലാ​മി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷ​ർ​ഹാ​ൻ (20)ആണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി ര​ണ്ടോ​ടെ ചെ​റു​കു​ളം ഇ​കെ​സി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലാ​യി​രു​ന്നു അ​പ​ക​ടം. ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം​നി​ല​യി​ൽ ലി​ഫ്റ്റ് സ്ഥാ​പി​ക്കാ​നാ​യി ഉ​ണ്ടാ​ക്കി​യ വി​ട​വി​ലൂ​ടെ വി​ദ്യാ​ർ​ഥി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

സ​ഹ​പാ​ഠി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ എ​ത്തി ആ​ദ്യം മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പി​ന്നി​ട് കോ​ഴി​ക്കോ​ടു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​വി​ലെ എ​ട്ട​ര​യോ​ടെ മ​രി​ച്ചു.

പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​ന് കോ​ള​ജി​ൽ എ​ത്തി​യ​താ​യി​രു​ന്നു. ഒ​ന്നാം​വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ് ഷ​ർ​ഹാ​ൻ.മാ​താ​വ്: സു​നീ​റ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​ഹാ​ൻ, ഷാ​ൻ റ​ഹ്മാ​ൻ.