മോ​റി​സ് കോ​യി​ൻ: മു​ബ​ഷി​റി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ത്തു
Saturday, September 18, 2021 1:08 AM IST
ക​രു​വാ​ര​കു​ണ്ട്: മോ​റി​സ് കോ​യി​ൻ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ അ​ക്ര​മി​ച്ച കേ​സി​ൽ ക​രു​വാ​ര​കു​ണ്ട് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം മൊ​ഴി​യെ​ടു​ത്തു. പൂ​ക്കോ​ട്ടും​പാ​ടം ചോ​ല​ക്ക​ൽ മു​ഹ​മ്മ​ദ് മു​ബ​ഷി​റി(28) ൽ ​നി​ന്നാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്.
ഭാ​ര്യാ​വീ​ട്ടി​ൽ ക​യ​റി​യു​ള്ള അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ മു​ബ​ഷി​ർ ചി​കി​ൽ​സ​യി​ലാ​ണ്. പ​ണം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കൂ​ട്ടാ​യ്മ ഉ​ണ്ടാ​ക്കി​യ​തി​ലെ വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് ഇ​ദ്ദേ​ഹം മൊ​ഴി​ന​ൽ​കി. അ​ക്ര​മി​ച്ച​ത് ബ​ന്ധു​ക്ക​ൾ ത​ന്നെ​യാ​ണെ​ന്നും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് ഇ​ര​ക​ളെ സം​ഘ​ടി​പ്പി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് ത​ന്നോ​ടെ​ന്നും മു​ബ​ഷി​ർ പ​റ​ഞ്ഞു. മോ​റി​സ് കോ​യി​ൻ ഇ​ട​പാ​ടി​ൽ മു​ബ​ഷി​ർ അ​ട​ക്കം ധാ​രാ​ളം പേ​ർ​ക്ക് പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​രു​ടെ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ അ​ഡ്മി​ൻ​മാ​രി​ൽ ഒ​രാ​ളാ​ണ് മു​ബ​ഷി​ർ. ഇ​തി​ന് മു​ന്പും ഇ​ദ്ദേ​ഹ​ത്തെ ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​വ​ർ​ക്ക് മു​ബ​ഷി​റി​ന്‍റെ ഗ​തി വ​രു​മെ​ന്ന് മ​റ്റു പ​ല​രെ​യും ഇ​വ​ർ വാ​ട്സാ​പ്പ് വ​ഴി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ഇ​ദ്ദേ​ഹം പ​റ​യു​ന്നു.​ക​രു​വാ​ര​കു​ണ്ട് പോ​ലീ​സ് ഇ​തു​മാ​യി ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തി വ​രു​ന്ന​ത്.