പ​ഞ്ചാ​യ​ത്തി​നു​ള്ള ന​വ​കേ​ര​ളം പു​ര​സ്കാ​രം കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ന്
Saturday, September 18, 2021 1:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മു​ഖ്യ​മ​ന്ത്രി​യു​ടെ100 ദി​ന​ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​ക്കു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള ന​വ​കേ​ര​ളം പു​ര​സ്കാ​രം കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്. മ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ യു.​എ.​ല​ത്തീ​ഫ് കൈ​മാ​റി. ര​ണ്ടു​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്. ഹ​രി​ത​കീ​ഴാ​റ്റൂ​ർ സു​ന്ദ​ര​കീ​ഴാ​റ്റൂ​ർ എ​ന്ന അ​ജൈ​വ​പാ​ഴ്‌വസ്തു പ​രി​പാ​ല​ന പ​ദ്ധ​തി​ക്ക് രൂ​പം കൊ​ടു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രും ഹ​രി​ത​ക​ർ​മ​സേ​നാ​അം​ഗ​ങ്ങ​ളും ഹ​രി​ത​സ​ഹാ​യ സ്ഥാ​പ​ന കോ​ർ​ഡി​നേ​റ്റ​റും ആ​ശാ​പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​യ ഉൗ​ർ​ജി​ത​പ്ര​വ​ർ​ത്ത​ന​ത്ത​ന്‍റെ ഫ​ല​മാ​യാ​ണ് അ​ജൈ​വ മാ​ലി​ന്യ​പ​രി​പാ​ല​ന പ​രി​പാ​ടി വി​ജ​യി​പ്പി​ക്കാ​നാ​യ​ത്.
ആ​ത്മാ​ർ​ത്ഥ​മാ​യ ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് ഇ​പ്പോ​ൾ പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ​കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​രീ​ച്ചോ​ല വാ​ർ​ഡ് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി 100 ശ​ത​മാ​നം വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഹ​രി​ത ക​ർ​മ​സേ​ന​ക്ക് അ​ജൈ​വ പാ​ഴ്‌വസ്തു​ക്ക​ൾ കൈ​മാ​റി​യ വാ​ർ​ഡാ​യി 2021 മേ​യ് ആ​റി​ന് സം​സ്ഥാ​ന ശു​ചി​ത്വ മി​ഷ​ൻ അം​ഗീ​ക​രി​ച്ചി​രു​ന്നു. നി​ല​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ 10 വാ​ർ​ഡു​ക​ൾ ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ണ്ട്. കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഈ ​പ​രി​പാ​ടി​യോ​ടു​ള്ള സ​ഹ​ക​ര​ണ​വും പ്ര​തി​ബ​ദ്ധ​ത​യു​മാ​ണ് ഇ​ത് വെ​ളി​വാ​ക്കു​ന്ന​ത് എ​ന്നും ആ​യ​തി​ലേ​ക്ക് ന​യി​ച്ച​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ത​ന്നെ​യാ​ണ് എ​ന്നും പ​ഞ്ചാ​യ​ത്ത് മു​ഴു​വ​നാ​യും 100 ശ​ത​മാ​നം വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഹ​രി​ത ക​ർ​മ​സേ​ന​ക്ക് അ​ജൈ​വ പാ​ഴ്‌വ​സ്തു​ക്ക​ൾ കൈ​മാ​റു​ക എ​ന്ന ല​ക്ഷ്യം നേ​ടു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നും പ്ര​സി​ഡ​ന്‍റ് ജ​മീ​ല ചാ​ലി​യ​ത്തൊ​ടി പ​റ​ഞ്ഞു.
കു​റ​ഞ്ഞ നി​ര​ക്കാ​യ 30 രൂ​പ​യാ​ണ് വീ​ടു​ക​ളി​ൽ നി​ന്നും യൂ​സ​ർ ഫീ ​വാ​ങ്ങു​ന്ന​തെ​ങ്കി​ലും കൂ​ടു​ത​ൽ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പ് വരു​ത്തി പ​ദ്ധ​തി​യെ ജ​ന​കീ​യ​മാ​ക്കി​യെ​ടു​ത്ത് ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ശ​രാ​ശ​രി പ്ര​തി​മാ​സ വേ​ത​നം ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് മു​ട​ക്കം വ​രാ​തെ ഉ​റ​പ്പ് വ​രു​ത്തി സ്ഥി​ര​ത കൈ​വ​രി​ച്ചു എ​ന്ന​താ​ണ് കീ​ഴാ​റ്റൂ​ർ മാ​തൃ​ക​യു​ടെ പ്ര​ത്യേ​ക​ത. ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല ചാ​ലി​യ​തൊ​ടി അ​ധ്യ​ക്ഷം വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും സ്റ്റാ​ഫി​നെ​യും ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു.