പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മാ​തൃ-​ശി​ശു ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 18, 2021 1:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​സ​വ​സ​മ​യ​ത്തും പ്ര​സ​വാ​ന​ന്ത​ര​വും ഓ​രോ സ്ത്രീ​ക്കും ഉ​യ​ർ​ന്ന നി​ല​വാ​ര​വു​മു​ള​ള മാ​തൃ പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ആ​രം​ഭി​ച്ച ല​ക്ഷ്യ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി (ലേ​ബ​ർ റൂം ​ക്വാ​ളി​റ്റി ഇ​പ്രൂ​വ്മെ​ന്‍റ് പ്രോ​ഗ്രം ഇ​നി​ഷേ​റ്റീ​വ്) പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.​ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​റ​ഫീ​ഖ അ​ധ്യ​ക്ഷ​യാ​യി.​ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു കോ​ടി 44 ല​ക്ഷം രൂ​പ ചെ​ല​വി​ൽ എ​ൻ​എ​ച്ച്എം ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ല​ക്ഷ്യ ക്വാ​ളി​റ്റി സ്റ്റാ​ൻ​ഡേ​ർ​ഡ് അ​നു​സ​രി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
2018-19 പ​ദ്ധ​തി പ്ര​കാ​രം പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​ഇ​എ​ൽ ആ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലാ​ണ് പു​തി​യ ബ്ലോ​ക്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
ആ​ന്‍റി നാ​റ്റ​ൽ വാ​ർ​ഡ്, പോ​സ്റ്റ് നാ​റ്റ​ൽ വാ​ർ​ഡ്, പീ​ഡി​യാ​ട്രി​ക്ക് വാ​ർ​ഡ്, പീ​ഡി​യാ​ട്രി​ക്ക് സ്പെ​ഷ​ൽ വാ​ർ​ഡ് എ​ന്നീ നാ​ലു വാ​ർ​ഡു​ക​ളും അ​തി​ന​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്.
ഉ​മ്മ​ർ അ​റ​ക്ക​ൽ, എ.​കെ.​മു​സ്ത​ഫ, ത​സ്നീമ ​ഫി​റോ​സ്, ഹു​സൈ​ന നാ​സ​ർ, ഡോ.​അ​ബൂ​ബ​ക്ക​ർ ത​യ്യി​ൽ, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ആ​ര​തി ര​ഞ്ജി​ത്ത്, ആ​ർ​എം​ഒ.​ഡോ.​അ​ബ്ദു​ൾ റ​സാ​ക്ക് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.