ജി​ല്ല​യി​ൽ 2,061 പേ​ർ​ക്കു വൈ​റ​സ്ബാ​ധ; 2,878 പേ​ർ​ക്കു രോ​ഗ​മു​ക്തി
Friday, September 17, 2021 8:17 AM IST
മ​ല​പ്പു​റം:​ ജി​ല്ല​യി​ൽ ഇന്നലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ ര​ണ്ട് പേ​ർ​ക്കു​ൾ​പ്പ​ടെ 2,061 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന​ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​തി​ലും ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്കി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്.
19.74 ശ​ത​മാ​ന​മാ​ണ് ഈ ​ദി​വ​സ​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.2,011 പേ​ർ​ക്ക് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യും 20 പേ​ർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.​കൂ​ടാ​തെ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 28 പേ​ർ​ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 2,878 പേ​രാ​ണ് ബു​ധ​നാ​ഴ്ച കോ​വി​ഡ് മു​ക്ത​രാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 5,08,658 ആ​യി. 58,233 പേ​രാ​ണ് ജി​ല്ല​യി​ൽ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 21,646 പേ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. കോ​വി​ഡ് പ്ര​ത്യേ​ക​ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 759 പേ​രും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍​റ് സെ​ന്‍ററു​ക​ളി​ൽ 276 പേ​രും 110 പേ​ർ കോ​വി​ഡ് സെ​ക്ക​ന്‍റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററു​ക​ളി​ലു​മാ​ണ്.​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍ററു​കളി​ൽ 149 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.ജി​ല്ല​യി​ൽ ഇ​തു​വ​രെ 30 ല​ക്ഷ​ത്തി​ല​ധി​കം ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് വ​രെ ജി​ല്ല​യി​ൽ 30,38,966 ഡോ​സ് വാ​ക്സി​നാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്.​ഇ​തി​ൽ 22,90,056 പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 7,48,910 പേ​ർ​ക്ക് ര​ണ്ടാം ഡോ​സു​മാ​ണ് ന​ൽ​കി​യ​ത്.ആ​രി​ൽ നി​ന്നും രോ​ഗം പ​ക​രാ​മെ​ന്ന​തി​നാ​ൽ സു​ഹൃ​ത്തു​ക്ക​ൾ, ബ​ന്ധു​ക്ക​ൾ എ​ന്നി​ങ്ങ​നെ ആ​രു​മാ​യും ഇ​ട​പ​ഴ​കു​ന്പോ​ൾ മാ​സ്ക് താ​ഴ്ത്തു​ന്ന ശീ​ലം ഒ​ഴി​വാ​ക്ക​ണം. പ​ര​മാ​വ​ധി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും മ​റ്റ് ആ​രോ​ഗ്യ​ജാ​ഗ്ര​താ​നി​ർ​ദേ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. കോ​വി​ഡ് ബാ​ധി​ത​രു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടെ​ന്ന് ബോ​ധ്യ​മാ​യാ​ൽ നി​ർ​ബ​ന്ധ​മാ​യും വീ​ടു​ക​ളി​ൽ പ്ര​ത്യേ​കം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം. മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള്ള പ​ര​മാ​വ​ധി മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ണ​മെ​ന്നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251.