മ​നോ​നി​ല തെ​റ്റി തെ​രു​വി​ൽ അ​ല​യു​ന്ന​വ​ർ​ക്കാ​യി പൊ​ന്നാ​നി​യി​ൽ അ​ഭ​യ​കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു
Friday, September 17, 2021 8:17 AM IST
മ​ല​പ്പു​റം: മാ​ന​സി​ക നി​ല തെ​റ്റി തെ​രു​വി​ൽ അ​ല​ഞ്ഞ് തി​രി​ഞ്ഞ് ന​ട​ക്കു​ന്ന​വ​രു​ടെ അ​ടി​യ​ന്ത​ര പ​രി​ച​ര​ണ​വും പു​ന​ര​ധി​വാ​സ​വും ല​ക്ഷ്യ​മി​ട്ട് പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ അ​ഭ​യകേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു. ത​മി​ഴ്നാ​ട്, ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ദി ​ബാ​ന്യ​ൻ എ​ന്ന സാ​മൂ​ഹ്യസ​ന്ന​ദ്ധ സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് എ​മ​ജ​ർ​ജ​സി കെ​യ​ർ ആ​ൻഡ് റി​ക്ക​വ​റി സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​ത്. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​നോ​രോ​ഗ ചി​കി​ത്സാ കേ​ന്ദ്ര​വും പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​വും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കേ​ന്ദ്ര​ത്തി​ൽ മ​നോ​രോ​ഗ​ചി​കി​ത്സ​​യി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച​ ഡോ​ക്ട​ർ​മാ​രും കൗ​ണ്‍​സി​ല​ർ​മാ​രും അ​ട​ങ്ങു​ന്ന ടീ​മി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​യി​രി​ക്കും.