ചി​കി​ത്സ​യ്ക്കാ​യി കാ​ത്തുനി​ൽ​ക്കാ​തെ സ​ക്കീ​ർ ഹു​സൈ​ൻ യാ​ത്ര​യാ​യി
Thursday, September 16, 2021 1:14 AM IST
പ​ട​പ്പ​റ​ന്പ്: ക​ര​ൾ ചി​കി​ത്സ​യ്ക്കാ​യി സ​ഹാ​യം തേ​ടി​യ സ​ക്കീ​ർ ഹു​സൈ​ൻ (15) യാ​ത്ര​യാ​യി. പാ​ങ്ങ് പ​ടി​ഞ്ഞാ​റ്റു​മു​റി കൂ​ത്തു​പ​റ​ന്പ് വീ​ട്ടി​ൽ അ​ക്താ​റി​ന്‍റെ മ​ക​നാ​ണ് സ​ക്കീ​ർ ഹു​സൈ​ൻ. ക​ര​ൾ രോ​ഗം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ര​ൾ മാ​റ്റി വയക്കാനാ​യി 20 ല​ക്ഷം രൂ​പ സ്വ​രൂ​പി​ക്കാ​ൻ നാ​ട്ടു​കാ​രും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രും ശ്ര​മി​ക്കു​ന്പോ​ഴാ​ണ് സ​ക്കീ​ർ ഹു​സൈ​ൻ വി​ട​വാ​ങ്ങി​യ​ത്. കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നെ​ത്തി ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി പാ​ങ്ങി​ലാ​ണ് ഈ ​കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. മാ​താ​വ്: ചീ​ന കാ​ത്തൂ​ൻ.