ഡോ​ക്ട​റേ​റ്റ് നേ​ടി​യ​വ​രേ അ​നു​മോ​ദി​ച്ചു
Thursday, September 16, 2021 12:42 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഡോ​ക്ട​റേ​റ്റ് നേ​ടി​യ ദാ​റു​ൽ ഫ​ലാ​ഹ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ ഡോ​.ആ​രി​ഫ അ​ൻ​വ​ർ, ഡോ​.കെ.​ടി.മു​ഹ​മ്മ​ദ് സാ​ലിം എ​ന്നി​വ​രെ പൂ​ർ​വാ​ധ്യാ​പ​ക കൂ​ട്ടാ​യ്മ ആ​ദ​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ഡോ​ക്ട​ർ അ​ഹ്മ​ദ് അ​ൻ​വ​ർ - ന​ഫീ​സ ദ​ന്പ​തി​മാ​രു​ടെ മ​ക​ളാ​യ ആ​രി​ഫ അ​ൻ​വ​ർ ചെ​ന്നൈ​യി​ലെ അ​ണ്ണാ യൂ​ണി​വേ​ഴ്സി​റ്റി​യ്ക്കു കീ​ഴി​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ൽ നി​ന്നു ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ലാ​ണ് ഡോ​ക്ട​റേ​റ്റ് നേ​ടി​യ​ത്. ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ച സെ​ൻ​സ​റു​ക​ൾ ത​മ്മി​ലു​ള്ള വി​വ​ര​വി​നി​മ​യം എ​ന്ന​താ​യി​രു​ന്നു ആ​രി​ഫ​യു​ടെ ഗ​വേ​ഷ​ണ വി​ഷ​യം. പ​ട്ടി​ക്കാ​ട് പ​ള്ളി​ക്കു​ത്ത് കെ.​ടി മു​ഹ​മ്മ​ദ് സാ​ലി​ഹ് - ആ​യി​ഷാ​ബി ദ​ന്പ​തി​മാ​രു​ടെ മ​ക​നാ​യ കെ.​ടി.മു​ഹ​മ്മ​ദ് സാ​ലിം ത​മി​ഴ്നാ​ട്ടി​ലെ അ​ണ്ണാ​മ​ല യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നാ​ണ് ഡോ​ക്ട​റേ​റ്റ് നേ​ടി​യ​ത്. മ​ത​പ​ണ്ഡി​ത​ൻ പ​രേ​ത​നാ​യ കെ.​ടി.അ​ബ്ദു​റ​ഹിം സാ​ഹി​ബി​ന്‍റെ പൗ​ത്ര​നാ​ണ്. ര​ക്ത​സ​മ്മ​ർ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു ഗ​വേ​ഷ​ണ വി​ഷ​യം. പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ​ഷി​ഫ ഫാ​ർ​മ​സി കോ​ള​ജി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യി ജോ​ലി ചെ​യ്യു​ന്നു. മു​ൻ പ്രി​ൻ​സി​പ്പ​ൽ പി.​എ.​എം അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​മു​ഹ​മ്മ​ദ് ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.രാ​ജു പാ​ല​ക്കാ​ട്, ജ്യോ​തി ദേ​വി​കൃ​ഷ്ണ​ൻ മേ​ലാ​റ്റൂ​ർ, ന​സീ​റു​ദീ​ൻ തി​രൂ​ർ​ക്കാ​ട്, പ്ര​സീ​ന ത​ച്ചി​ങ്ങ​നാ​ടം, എം. ​മും​താ​സ് അ​ലി കാ​ളി​കാ​വ്, പി.ശൈ​ല​ജ പു​ലാ​മ​ന്തോ​ൾ, പി.​എം.അ​നി​ത രാ​മ​പു​രം, പി.​സി.ആ​രി​ഫ ശാ​ന്ത​പു​രം, ടി.​എം.ബി​നി​ത ശാ​ന്ത​പു​രം, എ​ച്ച്.​മി​നി ഭീ​മ​നാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ. ​സ​ദ്റു​ദീ​ൻ സ്വാ​ഗ​ത​വും സി. ​ബു​ഷ്റ ന​ന്ദി​യും പ​റ​ഞ്ഞു.