ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Thursday, September 16, 2021 12:41 AM IST
മ​ല​പ്പു​റം: അ​രീ​ക്കോ​ട് -മ​ഞ്ചേ​രി റോ​ഡി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ മ​ണ്ടാ​ര​കു​ണ്ടി​നും ചെ​ങ്ക​ര​യ്ക്കും ഇ​ട​യി​ലു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം 30 വ​രെ താ​ത്ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു.
അ​രീ​ക്കോ​ട് നി​ന്നു മ​ഞ്ചേ​രി​യി​ലേ​ക്കും തി​രി​ച്ചു പോ​കു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ചെ​ങ്ക​ര ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലൂ​ടെ പോ​കു​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡി​ലൂ​ടെ​യും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ എ​ള​യൂ​ർ-​കാ​ര​പ​റ​ന്പ് വ​ഴി​യും പോ​ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ
സ​മ​രം ന​ട​ത്തി

മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ലൈ​ബ്രേ​റി​യ​ൻ സ​ദാ​ചാ​ര പോ​ലീ​സാ​കു​ന്നു​വെ​ന്നാ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ലൈ​ബ്ര​റി​യി​ൽ ഒ​ന്നി​ച്ചി​രു​ന്ന് പ​ഠി​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ലൈ​ബ്രേ​റി​യ​ൻ വി​ല​ക്കി​യ​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണം.
ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ലൈ​ബ്ര​റി​യി​ൽ ക​യ​റി ഒ​ന്നി​ച്ചി​രു​ന്ന് പ​ഠ​നം ന​ട​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. തു​ട​ർ​ന്ന് കാ​ന്പ​സി​ൽ ന​ട​ന്ന പ്ര​ക​ട​നം അ​നു​വി​ൻ ഹ​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച് ഹ​സ്ന, അ​ഭി​മ​ന്യു, ഷി​റാ​സ് എന്നിവർ പ്ര​സം​ഗി​ച്ചു.